Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കളിയാക്കിയതിന് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 10 വർഷം തടവുശിക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കളിയാക്കിയതിന്റെ പേരിൽ അയൽവാസിയെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷവും ഒരു മാസവും തടവുശിക്ഷ. ചടയമംഗലം കുരിയോട് സ്വദേശി സാബു (46)വിനെയാണ് കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. 35,500 രൂപ പിഴയും അടയ്ക്കണം.

2019 മാർച്ച് 17ന് രാത്രി 7.30ഓടെ ചടയമംഗലം കുരിയോട് ജംഗ്ഷന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം മൊബൈൽ ഫോണിൽ ഗെയിം കളിക്കുകയായിരുന്ന യുവാവിനെ മൂന്ന് പേർ ചേർന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരാതിക്കാരന് പരിക്കേറ്റു. കേസിലെ ഒന്നാം പ്രതിയായ രാജീവ് ഇപ്പോഴും ഒളിവിലാണ്. രണ്ടാം പ്രതി വിചാരണയ്ക്കിടെ മരിച്ചു. മൂന്നാം പ്രതിയായ സാബുവിനാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചത്.

ഐപിസി 341-ാം വകുപ്പ് പ്രകാരം ഒരു മാസം തടവും 500 രൂപ പിഴയും, 326-ാം വകുപ്പ് പ്രകാരം അഞ്ച് വർഷം തടവും 10,000 രൂപ പിഴയും, 307-ാം വകുപ്പ് പ്രകാരം അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കൂടി തടവ് അനുഭവിക്കണം. പിഴയായി ഈടാക്കുന്ന തുക പരിക്കേറ്റ പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix