കൃഷ്ണ കുമാറിന് പരിക്കേറ്റ സംഭവം: വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ
കൊല്ലം: കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ സനല്‍. പൊലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് സനല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൃഷ്ണകുമാറിനെ ആക്രമിച്ചിട്ടില്ല. താൻ നിരപരാധിയാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെന്നും സനല്‍ വിശദീകരിച്ചു. സ്ഥാനാർഥിയെ സ്വീകരിച്ചെങ്കിലും കണ്ണിൽ കൊണ്ടില്ലെന്നും മനപൂര്‍വം കെട്ടിചമച്ച കേസാണെന്നും സനല്‍ പറഞ്ഞു. കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവര്‍ത്തകനായ സനലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിടുകയായിരുന്നു. കൃഷ്ണകുമാറിനെ […]
Read more