Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bribery case

കൈക്കൂലിക്കേസ്; ഇ ഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖര്‍ കുമാറിന് മുൻ‌കൂർ ജാമ്യം

കൊച്ചി: കൈക്കൂലിക്കേസിൽ ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് മുൻ‌കൂർ ജാമ്യം. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് മുൻ‌കൂർ ജാമ്യം നൽകിയത്. കൊല്ലത്തെ കശുവണ്ടി വ്യവസായിയായ അനീഷിന്റെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. കൈക്കൂലി വാങ്ങാൻ ഇടനില നിന്ന രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാൽ പരാതിക്കാരൻ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്നായിരുന്നു ജാമ്യാപേക്ഷയിൽ ശേഖർ കുമാർ പറഞ്ഞിരുന്നത്.
Read more

കൈക്കൂലി കേസ് ; കൊച്ചി കോര്‍പ്പറേഷനിലെ 10 ഉദ്യോഗസ്ഥര്‍ വിജിലന്‍സ് നിരീക്ഷണത്തില്‍

കൊച്ചി കോര്‍പ്പറേഷനിലെ 10 ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ റെഡ് പോയിന്റില്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പുതിയ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ഇട്ട് നല്‍കുന്നതിനും സ്‌കെച്ചില്‍ ഉള്ളതില്‍ കൂടുതല്‍ നിര്‍മാണം നടത്തിയിട്ടുള്ള കെട്ടിടങ്ങള്‍ റെഗുലറൈസ് ചെയ്യുന്നതിനും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതിനാണ് അന്വേഷണം. ഭരണപക്ഷ കൗണ്‍സിലര്‍ പി.എസ്. വിജു നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജുവിന്റെ പരാതി. വിജുവിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി.
Read more

സുൽത്താൻ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രന് ജാമ്യം

കല്‍പറ്റ: സുല്‍ത്താന്‍ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രന് ജാമ്യം. സുല്‍ത്താന്‍ ബത്തേരി കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കേസില്‍ ഒന്നാം പ്രതിയാണ് കെ സുരേന്ദ്രന്‍. 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തില്‍ മത്സരിക്കാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്നായിരുന്നു കേസ്. സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് 50 ലക്ഷം രൂപ നല്‍കിയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസായിരുന്നു പരാതി നല്കിയത്. […]
Read more

വിജിലൻസ് റെയ്ഡ് ; കൈക്കൂലി കേസിൽ എറണാകുളം ആർടിഒ അറസ്റ്റിൽ

കൊച്ചി: കൈക്കൂലിക്കേസില്‍ എറണാകുളം ആര്‍ടിഒ ടി എം ജര്‍സണ്‍ അറസ്റ്റില്‍. ജര്‍സണിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയത്. 80 ലക്ഷത്തിലധികം രൂപയുടെ നിക്ഷേപമാണ് വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത്. 80തോളം വിദേശമദ്യ കുപ്പികളും ഭൂസ്വത്ത് സംബന്ധിച്ച രേഖകളും കണ്ടെത്തി. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇരുപത് മണിക്കൂറിലധികമാണ് ഇയാളുടെ എളമക്കരയിലെ വീട്ടില്‍ റെയ്ഡ് നീണ്ട് നിന്നത്. ബസിന്റെ താല്‍ക്കാലിക പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന പരാതിയിരുന്നു നടപടി. ഫോര്‍ട്ടു കൊച്ചി – […]
Read more

കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിൽ സംസ്ഥാന സർക്കാറിനും ഇ.ഡിക്കും തിരിച്ചടി

ഡൽഹി : കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിൽ സംസ്ഥാന സർക്കാറിനും ഇ.ഡിക്കും തിരിച്ചടി. സംസ്ഥാന സര്‍ക്കാരും ഇഡിയും നല്‍കിയ അപ്പീലുകള്‍ സുപ്രീം കോടതി തള്ളി. കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസുമാരായ അഭയ് എസ്, അഗസ്റ്റിന്‍ ജോര്‍ജ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റമൊഴിയില്ലയെന്നും ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോയെന്നും കോടതി ചോദിച്ചു. കേസില്‍ ഇതുവരെ 54 പേരുടെ മൊഴികളും ബെഞ്ച് പരിശോധിച്ചു. ഇതിന് ശേഷമാണ് നടപടി. 2014 […]
Read more

Recent News

Advertisement
WhiteswanTV Footer