തകരാര്‍ പരിഹരിച്ചു; എഫ് 35 നാളെ മടങ്ങും
തിരുവനന്തപുരം: തകരാര്‍ പരിഹരിച്ച് ബ്രിട്ടിഷ് യുദ്ധവിമാനം ഇന്നു പുറത്തിറക്കും. ഒരു മാസത്തിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ വിമാനം നാളെ തിരികെപ്പറക്കും. വിമാനം പുറത്തിറക്കി അന്തിമ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ ഇന്നു തന്നെ കൊണ്ടുപോകുന്നതും പരിഗണനയിലുണ്ട്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ഏതാനും ആഴ്ചകള്‍ മുന്‍പെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ തിരികെക്കൊണ്ടുപോകാന്‍ ബ്രിട്ടനില്‍ നിന്നുള്ള ഗ്ലോബ്മാസ്റ്റര്‍ വിമാനം നാളെയെത്തുമെന്നാണു വിവരം. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കാനെത്തിച്ച ഉപകരണങ്ങളും തിരികെക്കൊണ്ടുപോകും. ഇന്ത്യ-പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി […]
Read more