Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബാലഭാസ്‌കറിന്റെ മരണം; സിബിഐ വീണ്ടും അന്വേഷണം തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണക്കേസിൽ സിബിഐ വീണ്ടും അന്വേഷണം ആരംഭിച്ചു. സിബിഐ കൊച്ചി യൂണിറ്റിലെ അഴിമതി നിരോധന വിഭാഗം എസ്.പി വി. ദേവരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ അന്വേഷണം നടത്തുന്നത്. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണിയുടെയും മാതാവ് ബി. ശാന്തകുമാരിയുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം പള്ളിപ്പുറത്തെ അപകടസ്ഥലവും സംഘം സന്ദർശിച്ചു. 2018 സെപ്റ്റംബർ 25ന് പള്ളിപ്പുറത്തെ സിആർപിഎഫ് ക്യാമ്പിന് സമീപമായിരുന്നു അപകടം. ബാലഭാസ്‌കർ സഞ്ചരിച്ച കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മകൾ തേജസ്വിനി സംഭവസ്ഥലത്തും ബാലഭാസ്‌കർ ചികിത്സയിലിരിക്കെയും മരിച്ചു. ഭാര്യ ലക്ഷ്മി ഗുരുതരമായി പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു.

മരണവുമായി ബന്ധപ്പെട്ട് സംശയകരമായ 20 സാഹചര്യങ്ങൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് പുതിയ അന്വേഷണസംഘത്തിന്റെ പ്രധാന ലക്ഷ്യം. സിബിഐയിലെ അഡീഷണൽ എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് കഴിഞ്ഞ മാസമാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന മൂന്നാമത്തെ അന്വേഷണമാണിത്. ആദ്യ അന്വേഷണത്തിൽ അപകടമരണമായാണ് സിബിഐ കണ്ടെത്തിയത്. എന്നാൽ സ്വർണക്കടത്ത് സംഘത്തിന് മരണത്തിൽ പങ്കുണ്ടെന്ന സംശയം ഉന്നയിച്ച് മാതാപിതാക്കൾ പരാതി നൽകി.

തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ തുടരന്വേഷണത്തിലും പഴയ കണ്ടെത്തലുകൾ ആവർത്തിച്ചാണ് സിബിഐ റിപ്പോർട്ട് നൽകിയത്. ഇതിനെതിരെ മാതാപിതാക്കൾ മജിസ്ട്രേറ്റ് കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix