Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വാട്‌സാപ്പ് ഗ്രൂപ്പിലെ തർക്കം അക്രമത്തിൽ കലാശിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കുട്ടമ്പേരൂരിൽ വാട്‌സാപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തെ തുടർന്ന് സംഘർഷവും അക്രമവും നടത്തിയ കേസിൽ മൂന്ന് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടമ്പേരൂർ സ്വദേശികളായ കാർത്തികേയൻ (49), പ്രവീൺ പി. (39), ഗിരീഷ് പി. (37) എന്നിവരാണ് പിടിയിലായത്.

നവംബർ 14ന് രാത്രിയായിരുന്നു സംഭവം. ‘കുന്നത്തൂർ രാമു’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രവീണും കാർത്തികേയനും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രവീണിന്റെ സുഹൃത്താണ് കേസിലെ മറ്റൊരു പ്രതിയായ ഗിരീഷ്.

സംഭവത്തെ തുടർന്ന് ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിരുന്നു. രണ്ട് പേർക്കെതിരെ വധശ്രമത്തിനും ഒരാൾക്കെതിരെ വീടുകയറി ആക്രമണം നടത്തിയതിനുമാണ് പൊലീസ് കേസെടുത്തത്. പരാതികളിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ജി. വിഷ്ണു പ്രദീപും ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബിയും നിർദേശം നൽകിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുകൂട്ടരും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി പൊലീസിന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേർക്കെതിരെയും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix