മുഖ്യമന്ത്രിക്കെതിരായ അടൂർ പ്രകാശിന്റെ വിമർശനം; മറുപടിയുമായി ബിആർഎം ഷരീഫ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരസ്യമായി വിമർശിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പരോക്ഷമായി വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷരീഫ്. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ടാണ് ഷരീഫിന്റെ പ്രതികരണം. ‘അതിവേഗത്തിൽ ശരിയായ ദിശയിൽ പറക്കുന്ന വിമാനത്തിലെ മെയിൻ പൈലറ്റിനെ സഹപൈലറ്റ് കൂടെയിരുന്ന് കുത്തി വിമാനം തകർക്കാൻ ശ്രമിക്കുന്നതുപോലെയാണ് വാർത്താസമ്മേളനം’ എന്നാണ് ബിആർഎം ഷരീഫ് കുറിച്ചത്. അടുത്ത കാലത്തൊന്നും യുഡിഎഫ് യോഗം ചേർന്നിട്ടില്ലെന്നും അതിന് മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും അടൂർ പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. […]
Read more