Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Bullet train india

മൂന്നാമത്തെ തുരങ്കവും തയ്യാ‍ർ; ഒരു കടമ്പ കൂടി പിന്നിട്ട് മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി

മുംബൈ: മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണത്തിൽ സുപ്രധാന നേട്ടമായി മഹാരാഷ്ട്രയിലെ മൂന്നാമത്തെ തുരങ്കത്തിന്റെ നിർമാണം പൂർത്തിയായി. പാൽഘർ ജില്ലയിലെ ദഹനു താലൂക്കിലെ അംബേസരി ഗ്രാമത്തിലാണ് 417 മീറ്റർ നീളമുള്ള മൗണ്ടൻ ടണൽ–07 യാഥാർഥ്യമായത്. 14.4 മീറ്റർ വീതിയുള്ള ഈ തുരങ്കം ബുള്ളറ്റ് ട്രെയിനിന്റെ അപ്, ഡൗൺ ട്രാക്കുകൾ ഉൾക്കൊള്ളുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളും കർശന സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് വെറും അഞ്ച് മാസത്തിനുള്ളിലാണ് നിർമാണം പൂർത്തിയാക്കിയത്. മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ […]
Read more

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ; ഡിസൈൻ പുറത്തുവിട്ട് റെയിൽവേ

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഡിസൈൻ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രാലയ ആസ്ഥാനത്ത് ട്രെയിനിന്റെ ചിത്രം പ്രദർശിപ്പിച്ചത്. മുംബൈക്കും അഹമ്മദാബാദിനും ഇടയിലാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടുന്നത്. 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (MAHSR) പ്രോജക്റ്റ് മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്ര, നഗർ ഹവേലി എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മുംബൈ, താനെ, വിരാർ, ബോയിസാർ, വാപ്പി, ബില്ലിമോറ, സൂറത്ത്, ഭരുച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ 12 സ്റ്റേഷനുകൾ ഈ റൂട്ടിലുണ്ടാകും. […]
Read more

വെറും 2 മണിക്കൂര്‍ മതി; ബെംഗളൂരു-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍ വരുന്നു

ബെംഗളൂരു: രാജ്യത്തെ യാത്രാ സംവിധാനങ്ങള്‍ക്ക് കരുത്ത് വര്‍ധിപ്പിച്ച് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൂടി. കര്‍ണാടക മന്ത്രിസഭ ബെംഗളൂരു – ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇരു നഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂറായി കുറയും. നിലവില്‍ ഇത് 8-12 മണിക്കൂറുകള്‍ വരെയാണ്. കേന്ദ്ര ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ട പദ്ധതിയാണിത്. ഭൂമി ഏറ്റെടുക്കല്‍, റൂട്ട് അലൈന്‍മെന്റ്, അടിസ്ഥാന സൗകര്യ ഏകോപനം എന്നിവയില്‍ കൂടിയാലോചനകള്‍ ആരംഭിച്ചതോടെ വേഗം യാഥാര്‍ത്ഥ്യമാകുമെന്ന് വിശ്വസിക്കാം. ബുള്ളറ്റ് […]
Read more
Advertisement
WhiteswanTV Footer