ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപിടിച്ചു
കോഴിക്കോട്: നാദാപുരം കായ്പനച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീയും പുകയും ഉയർന്നു. നാദാപുരം- തലശ്ശേരി സംസ്ഥാനപാതയിൽ ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. നാദാപുരത്തുനിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. അപകടസമയത്ത് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. വിവരമറിഞ്ഞ് നാദാപുരം, പാനൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തുടർന്ന് തീ പൂർണമായും അണച്ചു. തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം […]
Read more