Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: byelection

ഉപതെരഞ്ഞടുപ്പ്: വയനാടും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം

ആവേശകരമായ കൊട്ടിക്കലാശത്തിന് ശേഷം വയനാടും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം. ഇനി മണിക്കൂറുകള്‍ക്കുളളില്‍ ഇരു മണ്ഡലങ്ങളിലും ജനം വിധിയെഴുതും. തെരഞ്ഞെടുപ്പിലെ അവസാന വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍. ചേലക്കര മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ മുതല്‍ ചെറുതുരുത്തിയില്‍ ആരംഭിക്കും. മണ്ഡലത്തില്‍തുടര്‍ വിജയമുണ്ടാകും എന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. രമ്യാ ഹരിദാസിലൂടെ 1996ന് ശേഷം മണ്ഡലം തിരിച്ചുപിടിക്കും എന്ന ഉറപ്പിച്ചു പറയുകയാണ് യുഡിഎഫ്. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട്ട് ലോക്‌സഭ മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി […]
Read more

ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റും: എംവി ഗോവിന്ദന്‍

പാലക്കാട് ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇവിടെ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും സരിന്‍ നല്ല രീതിയില്‍ വിജയിക്കുമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാലക്കാട് കോണ്‍ഗ്രസിനും ബിജെപിക്കും കഴിഞ്ഞ തവണത്തെ വോട്ട് ഇത്തവണ കിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ചേലക്കര ഇത്തവണയും വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും. ചേലക്കരയില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേടിലാണ് യുഡിഎഫ്. അങ്ങനെ വോട്ട് പിടിക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വയനാട്ടും […]
Read more

പാർലമെന്റിൽ വയനാടിനെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നത് വലിയ ആദരവ്: പ്രിയങ്ക ഗാന്ധി

സുൽത്താൻ ബത്തേരി: ഇന്ത്യൻ പാർലമെന്റിൽ വയനാടിനെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നത് വലിയ ആദരവായി കാണുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ”ഞാൻ നിങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യും. ഏറ്റവും ബുദ്ധിമുട്ട് നേരിട്ട സമയത്ത് നിങ്ങൾ എന്റെ സഹോദരന് നൽകിയ സ്നേഹത്തിന് ഞാനെപ്പോഴും കടപ്പെട്ടിരിക്കുമെന്ന്” പ്രിയങ്ക പറഞ്ഞു. ”കർഷകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും യുവാക്കളെയും തുടങ്ങി നിരവധിപേരോട് ഞാൻ എന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിച്ചു. നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ മനസിലാക്കി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ജീവിതരീതിയെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചും ഞാൻ […]
Read more

പാലക്കാട് തെരഞ്ഞെടുപ്പില്‍ വഖഫ് വിഷയം പ്രധാന ചര്‍ച്ച: കെ സുരേന്ദ്രന്‍

പാലക്കാട് ഈ തെരഞ്ഞെടുപ്പില്‍ വഖഫ് വിഷയമാണ് പ്രധാന ചര്‍ച്ചയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇരുമുന്നണികളുമാണ് ഇവിടെ വര്‍ഗീയ ധ്രുവീകരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ 5000 ത്തോളം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന വി. ഡി സതീശന്റെ പ്രസ്താവനയെ സുരേന്ദ്രന്‍ പരിഹസിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് പറഞ്ഞയാളാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു ചേലക്കരയില്‍ ഇരുമുന്നണികളിലും പ്രശ്‌നങ്ങളാണ്. വയനാട്ടില്‍ എല്‍ഡിഎഫിന് പ്രസക്തിയില്ലെന്നും പാലക്കാട് ബിജെപി ആധികാരിക വിജയം നേടുമെന്നും കെ […]
Read more

ഇന്ന് കൊട്ടിക്കലാശം: വയനാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികള്‍ അവസാന ഓട്ടത്തില്‍

ഒരു മാസത്തോളം നീണ്ട ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവില്‍ രണ്ട് മണ്ഡലങ്ങളിലെ കൊട്ടിക്കലാശം ഇന്ന്. വയനാട് ലോക്സഭാ, ചേലക്കര നിമയസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് തെരഞ്ഞടുപ്പ് 20ാം തീയതിയിലേക്ക് മാറ്റിയതിനാല്‍ കൊട്ടിക്കലാശം 18-നാണ് നടക്കുക. മൂന്ന് മുന്നണികളും അവസാന ഘട്ട പ്രചാരണം ആവേശമാക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം മണ്ഡലങ്ങളില്‍ കണ്ടത്. ഏറെ രാഷ്ട്രീയ വിവാദങ്ങളും മുന്നണിമാറ്റങ്ങളും നടന്ന രാഷ്ട്രീയ സാഹചര്യമാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് കണ്ടത് യുഡിഎഫിന് ആവേശമായി പ്രിയങ്ക ഗാന്ധിയും […]
Read more

വയനാടും ചേലക്കരയും അവസാന ലാപ്പിലേക്ക്; പാലക്കാട്ട് വിവാദങ്ങൾക്കിനിയും സമയമുണ്ട്

ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പ്രചാരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. എഐസിസി അഖിലേന്ത്യ ജനറൽ സെക്രട്ടറിയും മുൻ എംപി രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് വയനാട്. പ്രിയങ്ക പാർലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം വയനാട്ടിലൂടെയാണ്. അതുകൊണ്ടുതന്നെ ആവേശം അതിന്റെ പരമ കോടിയിൽ എത്തിക്കുന്നതിന്റെ പ്രവർത്തനങ്ങളിലാണ് കോൺഗ്രസ് നേതൃത്വം. ഓരോ ബൂത്തുകൾക്ക് പോലും ദേശീയ നേതാക്കളുടെ ചുമതലയാണ് ഉള്ളത്. വയനാട്ടിൽ ഏതെങ്കിലും തരത്തിലുള്ള അത്ഭുതം നടക്കുമെന്ന് […]
Read more

പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: സിപിഐഎം പത്തനംതിട്ട ഫേയ്സ്ബുക്ക് പേജിലെ പോസ്റ്റില്‍ പ്രതികരണവുമായി പാലക്കാട് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പത്തനംതിട്ടയില്‍ മാത്രമല്ല, പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്ന് രാഹുല്‍ പ്രതികരിച്ചു. അതിന്റെ പ്രതിഫലനമാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കണ്ടത്. സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃവിരുദ്ധ തരംഗം ശക്തമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ടയിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കും തനിക്കും ഒരേ നിലപാടാണ്. പത്തനംതിട്ട സിപിഐഎമ്മില്‍ വിഭാഗീയതയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന […]
Read more

ആന്ധ്രപ്രദേശില്‍ നിന്നും സൈക്കിളിലെത്തി പ്രിയങ്കക്കായി പ്രചരണം നടത്തി ശ്രീനിവാസലു

കല്‍പ്പറ്റ: ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ കാവലിയില്‍ നിന്നും സൈക്കിളില്‍ വയനാട്ടിലെത്തി പ്രിയങ്കാഗാന്ധിക്കായി പ്രചരണം നടത്തി ശീനി കുന്തുരു എന്ന കെ ശ്രീനിവാസലു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 26നാണ് ശ്രിനി കാവലിയില്‍ നിന്നും സൈക്കിളില്‍ യാത്ര തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പ്രചരണരംഗത്ത് സജീവമാണ് ശ്രീനി. സുല്‍ത്താന്‍ബത്തേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തന്റെ സൈക്കിളുമായെത്തി പ്രിയങ്കാഗാന്ധിക്കായി ഇതിനകം തന്നെ വോട്ടഭ്യര്‍ഥിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന ശ്രീനി ഗുരുവായ കരീം പാഷയുടെ പാത പിന്തുടര്‍ന്നാണ് കോണ്‍ഗ്രസ് അനുഭാവിയാകുന്നത്. പിന്നീട് പലപ്പോഴും കൊടികള്‍ കെട്ടിയ പതാകയുമായി […]
Read more

പാലക്കാട് പെട്ടി വിവാദം അടഞ്ഞ അധ്യായമല്ല: എം വി ഗോവിന്ദന്‍

പാലക്കാട് പെട്ടി വിവാദം അടഞ്ഞ അധ്യായമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല, തന്റേതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു ബാഗിന് പിന്നാലെ പോകുന്ന പാര്‍ട്ടിയല്ല സിപിഐഎം. പെട്ടി വിവാദം യാദൃശ്ചികമായി വന്ന പ്രശ്നമാണ് ഉപേക്ഷിക്കേണ്ട കാര്യമില്ല. സംഭവത്തില്‍ കാര്യക്ഷമായ അന്വേഷണം വേണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അത് ഇനിയും തുടരും. ഒപ്പം പെട്ടി വിവാദവും സജീവ ചര്‍ച്ചയാക്കുമെന്ന് സിപിഐഎം സംസ്ഥാന […]
Read more

പാലക്കാട് കളളപ്പണ പരിശോധന: സിപിഐഎം നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തും

പാലക്കാട് ഹോട്ടല്‍ കേന്ദ്രീകരിച്ച് നടത്തിയ കളളപ്പണ പരിശോധനയില്‍ സിപിഐഎം നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തും. സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നല്‍കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസെടുക്കുമെന്നാണ് എസ്പി പ്രതികരിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. അതേസമയം കേസില്‍ അന്വേഷണമില്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് റൂറല്‍ എസ്പി ആര്‍ ആനന്ദ് പ്രതികരിച്ചു. കള്ളപ്പണ പരിശോധനയില്‍ നിലവില്‍ കെപിഎം ഹോട്ടല്‍ മാനേജരുടെ പരാതിയില്‍ എടുത്ത കേസിനൊപ്പം സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix