Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: C Krishnakumar

സി.കൃഷ്ണകുമാറിന് സിപിഐഎംൻ്റെ വക്കീൽ നോട്ടീസ്

പാലക്കാട് : ഒയാസിസിൽ നിന്ന് സിപിഎം രണ്ട് കൂടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വക്കീൽ നോട്ടീസയച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം എന്നും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. സിപിഎം രണ്ട് കോടിയും, കോൺഗ്രസ് ഒരു കോടി രൂപയും സംഭാവന വാങ്ങിയെന്നായിരുന്നു സി കൃഷ്ണ കുമാറിന്‍റെ ആരോപണം. സിപിഎം പുതുശേരി ഏരിയയിലെ മുൻ […]
Read more

കെ സുരേന്ദ്രന്‍ BJP അധ്യക്ഷസ്ഥാനത്തിന് പുറത്തേയ്ക്ക്

കേരളത്തില്‍ ബിജെപിയുടെ മേല്‍ക്കൂര അത്ര ബലമാര്‍ന്നതല്ലെന്ന് മനസ്സിലാക്കാന്‍ വയനാട്ടിലേയും പാലക്കാടിന്റേയും ചേരക്കരയുടേയും പരാജയം ധാരണം മതിയാകും പാര്‍ട്ടിക്ക്. വിലയിരുത്തലില്‍ ഇടതുപക്ഷ വലതുപക്ഷ മുന്നണിയേക്കാളും ഒടുപടി മുന്നില്‍ നില്‍ക്കുന്ന ബിജെപിക്ക് എന്തായാലും അത് മനഃസിലാകാതെ പോകില്ല. https://youtu.be/C6km8QsZ8G0?si=Fca9cvM6Y5f0fmTU വിജയവോട്ടുകളുടെ ചര്‍ച്ചയേക്കാള്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ബിജെപിയുടെ വോട്ട് ചോര്‍ച്ചയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന സി കൃഷ്ണകുമാറിനെ, അതും ബിജെപി കോട്ടയായ പാലക്കാട് ഇറക്കി നേട്ടംകൊയ്യാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ നിലംപൊത്തിയപ്പോള്‍ അത് അംഗീകരിക്കാനായിട്ടില്ല ബിജെപിക്ക്. നഗരസഭയിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് […]
Read more

പാലക്കാട് താമര അപ്രതീക്ഷമാകുന്നു

പാലക്കാട് : വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഏഴ് റൗണ്ട് വരെ മാറി മാറി നിന്ന ലീഡ് നില ഇപ്പോള്‍ രാഹുലിന് മാത്രം സ്വന്തമായിരിക്കുകയാണ്. പതിനയ്യായിരത്തിലേറെ വോട്ടിന്റെ ലീഡ് നിലയിൽ മുന്നിലായികഴിഞ്ഞു രാഹുൽ. 15294 വോട്ട് മുന്നിലാണ് യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. പിന്നീടുള്ള റൗണ്ടുകളിൽ ഇരുവരും മാറി മാറി മുന്നോട്ടും പിന്നോട്ടുമെത്തുകയായിരുന്നു. ത്രികോണ മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ സ്ക്രീനിലേ തെളിഞ്ഞിട്ടില്ല.
Read more

രാഹുല്‍ മുന്നോട്ട്…

പാലക്കാട് : വോട്ടെണ്ണല്‍ പുരോഗമിക്കുന്നു, സി കൃഷ്ണകുമാർ അതിയായ ആവേശത്തോടെ മുന്നോട്ട് കുതിക്കാന്‍ ശ്രമിക്കുമ്പോള്‍ ലീഡ് നില തിരിച്ച് പിടിച്ചിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഏഴാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോള്‍ 1388 വോട്ടിനാണ് രാഹുൽ മുന്നിട്ട് നിൽക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. പിന്നീടുള്ള റൗണ്ടുകളിൽ ഇരുവരും മാറി മാറി മുന്നോട്ടും പിന്നോട്ടുമെത്തുകയായിരുന്നു. ത്രികോണ മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ സ്ക്രീനിലേ തെളിയുന്നില്ല.
Read more

പാലക്കാടന്‍ പോര് : അവകാശവാദവുമായി മുന്നണികള്‍, പോളിംഗ് കുറഞ്ഞതില്‍ ആശങ്ക

പാലക്കാട് : പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ കണക്കുകൂട്ടലുകളിലാണ് മുന്നണികള്‍. ഭൂരിപക്ഷം കുറഞ്ഞത് മൂന്ന് മുന്നണികളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അത് പുറത്തുകാണിക്കാതെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. വിജയിക്കുമെന്ന് മൂന്ന് മുന്നണികളും കട്ടായം പറയുന്നു. ഇത്തവണ ഏറെ വാശിയേറിയ പാലക്കാടന്‍ പോരാണ് നടന്നത്. ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍. പക്ഷെ പ്രചരണത്തിലെ ആവേശം വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ല എന്നാണ് കണക്ക് കാണിക്കുന്നത്. 70.51 ആണ് പോളിംഗ് ശതമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് ശതമാനത്തോളമാണ് […]
Read more

പാലക്കാട് പോളിങ് ബൂത്തിലേയ്ക്ക്

പാലക്കാട് : കേരളം ഇളക്കിമറിച്ച വിവാദങ്ങള്‍ക്കൊടുവില്‍ പാലക്കാട് വിധിയെഴുതാനെത്തുന്നു. യു.ഡി.എഫിന്‍റെ രാഹുൽ മാങ്കൂട്ടത്തിൽ, എൻ.ഡി.എ.യുടെ സി. കൃഷ്ണകുമാർ, എൽ.ഡി.എഫ്. സ്വതന്ത്രൻ ഡോ. പി. സരിൻ എന്നിവരുൾപ്പെടെ പത്ത് സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ഇതിൽ രണ്ട് രാഹുൽമാരാണ് ഉൾപ്പെടുന്നത്. സ്വതന്ത്രരിൽ ഒന്നോരണ്ടോ പേർ മാത്രമാണ് പ്രചാരണരംഗത്തുണ്ടായിരുന്നത്. സരിന്‍റെ കളം മാറ്റവും നില ട്രോളിബാഗും സന്ദീപ് വാര്യരുടെ കൂടുമാറ്റവുമൊക്കെ ഏത് രീതിയിലാണ് സ്വീകരിക്കപ്പെട്ടതെന്ന് ജനങ്ങള്‍ ഇന്ന് പോളിങിലൂടെ നിര്‍ണ്ണയിക്കും. 1,94,706 വോട്ടര്‍മാരാണ് ബുധനാഴ്ച വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. […]
Read more

പാലക്കാട് നാളെ പോളിംഗ് ബൂത്തിലേക്ക്

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ നാളെ വിധിയെഴുതും. ഇന്ന് നിശബ്‌ദ പ്രചാരണം. മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതെരഞ്ഞെടുപ്പ്. നിശബ്ദപ്രചാരണത്തിന്റെ ദിവസമായ ഇന്ന് പരമാവധി വീടുകളിലേക്ക് എത്തി ആളുകളെ കാണുക എന്നതാണ് മൂന്ന് സ്ഥാനാർത്ഥികളുടെയും ലക്ഷ്യം. ഷാഫി പറമ്പിൽ വെന്നിക്കൊടി പാറിച്ച പാലക്കാട് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് പി സരിന്റെ ലക്ഷ്യം. പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക് നിയമസഭയിൽ കൂടി ഒരു പ്രാതിനിധ്യം കൊണ്ടുവരിക […]
Read more

വര്‍ണ്ണക്കൊടികളിറങ്ങി : ഇന്ന് നിശബ്ദ പ്രചാരണം

പാലക്കാട് ഇന്ന് നിശബ്ദപ്രചാരണം. പോരാട്ടത്തിന്‍റെ ആവേശത്തിന് ചൂടൊട്ടും കുറയാതെ നിശബ്ദപ്രചാണത്തിനിറങ്ങുകയാണ് സ്ഥാനാര്‍ത്ഥികള്‍. വിധി എഴുതാന്‍ വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേയ്ക്ക് എത്തും. പാലക്കാടിന്‍റെ മണ്ണില്‍ ആശങ്കകള്‍ക്ക് ഇടമില്ലാതെ ബിജെപിയും എല്‍ഡിഎഫും കോണ്‍ഗ്രസും ഒരുപോലെ പ്രതീക്ഷയിലാണ്. ബി.ജെ.പിക്ക് ഏറ്റവും പ്രതീക്ഷയുള്ള നിയമസഭാ മണ്ഡലമാണ് പാലക്കാട്. 70 ശതമാനത്തിലധികമുള്ള ഹിന്ദു വോട്ടർമാരിലാണ് ബിജെപിയുടെ പ്രതീക്ഷ. സന്ദീപ് വാര്യരുടെ വരവോടെ കോണ്‍ഗ്രസിന്‍റെ ആവേശം ഇരട്ടിയായിട്ടുണ്ടെന്നും 15,000 ഭൂരിപക്ഷമുണ്ടാകുമെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും പ്രതീക്ഷവെയ്ക്കുന്നത്. സരിനിലുള്ള എല്‍ഡിഎഫിന്‍റെ വിശ്വാസത്തിനും ഒട്ടും മങ്ങലേറ്റിട്ടില്ല എന്നത് […]
Read more
Advertisement
WhiteswanTV Footer