Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cabinet meeting

മന്ത്രിമാര്‍ക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി; അടുത്ത കാബിനറ്റ് മെയ് 5ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജയാശംസകൾ നേർന്നു. മറ്റന്നാൾ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ഇന്ന് നടന്ന ഓൺലൈൻ മന്ത്രിസഭാ യോഗം അവസാനിക്കുമ്പോൾ മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്. യോഗത്തിൽ രണ്ട് പ്രധാന തീരുമാനങ്ങൾ എടുത്തു. ശമ്പള കമ്മീഷനെ നിയമിച്ചതിന് മന്ത്രിസഭ അംഗീകാരം നൽകി. കൂടാതെ വാൽപ്പാറ ബസ് അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകാനും തീരുമാനിച്ചു. അടുത്ത മന്ത്രിസഭാ യോഗം മേയ് 5-ന് ചേരുമെന്ന് അറിയിച്ചു. ഭരണത്തിൽ തുടർച്ച ഉണ്ടായാലും ഇല്ലെങ്കിലും കാബിനറ്റ് യോഗം ചേരേണ്ടതാണെന്ന് […]
Read more

ഓപ്പറേഷന്‍ സിന്ദൂര്‍: മന്ത്രിസഭാ യോഗം ഇന്ന്; കശ്മീരില്‍ ഭീകരര്‍ക്കായി തിരച്ചില്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള മന്ത്രിസഭാ യോഗം ഇന്ന് ചേരും. സെെനിക നടപടിക്ക് ശേഷമുളള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ 11 മണിക്കാണ് യോഗം ചേരുക. സുരക്ഷാ സമിതിയും ഇന്ന് ചേരും. പ്രതിരോധ മന്ത്രി സാഹചര്യം വിലയിരുത്തും. അതേസമയം കശ്മീര്‍ മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. ഷോപ്പിയാനില്‍ കൂടുതല്‍ ഭീകര സംഘങ്ങള്‍ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇവിടെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.അതിര്‍ത്തിഗ്രാമങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘവും തിരച്ചിൽ നടത്തുകയാണ്.
Read more

ജാതി സെന്‍സസ്: റിപ്പോര്‍ട്ടില്‍ തീരുമാനം മാറ്റിവെച്ച് കര്‍ണാടക

ബെംഗളൂരു: ജാതി സെന്‍സസ് റിപ്പോര്‍ട്ടില്‍ തീരുമാനം വീണ്ടും മാറ്റിവെച്ച് കര്‍ണാടക. വിഷയത്തില്‍ മന്ത്രിസഭ ഹ്രസ്വ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിമാര്‍ക്കിടയില്‍ കൂടുതല്‍ വിപുലമായ ചര്‍ച്ചകള്‍ക്ക് സാധ്യതയുളളതിനാൽ തീരുമാനം വീണ്ടും മാറ്റിവെച്ചത്. വിഷയത്തിൽ നിരവധി മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കിയെന്നും നിയമ മന്ത്രി എച്ച് കെ പാട്ടീല്‍ പറഞ്ഞു. പിന്നാക്ക വിഭാഗ ക്ഷേമമന്ത്രി വിവരങ്ങള്‍ അവതരിപ്പിച്ചു. മെയ് 15-നാകും അടുത്ത മന്ത്രിസഭാ യോഗം നടക്കുക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും.
Read more

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കും

തിരുവനന്തപുരം: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കും. പുനരധിവാസ പദ്ധതിയുടെ നിര്‍മ്മാണ ചുമതല കിഫ്ബിക്ക് കൈമാറാനാണ് സാധ്യത. ദുരന്തബാധിതര്‍ക്ക് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 12ന് സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച്ച. രാഹുല്‍ ഗാന്ധിയുടെ പ്രതിനിധി കൂടിക്കാഴ്ചയ്ക്ക് എത്തും. നൂറ് വീടുകള്‍ വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിന്റെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുക്കും. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി സ്‌പോണ്‍സര്‍മാരെ അറിയിക്കും. നേരത്തെ പുനരധിവാസത്തിനായി ഏറ്റെടുത്ത ഭൂമി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ […]
Read more

മന്ത്രിസഭായോഗത്തിലെ പ്രധാന തീരുമാനങ്ങള്‍

ഭൂമി കൈമാറും പാലക്കാട് ജില്ലയില്‍ കൊച്ചി-ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ (കെബിഐസി) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി 105.2631 ഏക്കര്‍ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കൈമാറാന്‍ അനുമതി നല്‍കി. 60 വയസ്സാക്കും നോര്‍ക്ക റൂട്ട്‌സിലെ ജീവക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്തും. പുനര്‍നിയമനം സുപ്രീം കോടതിയിലെ സാന്റിങ്ങ് കൗണ്‍സലായ ഹര്‍ഷദ് വി ഹമീദിന് പുനര്‍നിയമനം നല്‍കും. സര്‍ക്കാര്‍ ഗ്യാരണ്ടി സംസ്ഥാന […]
Read more

സുരേഷ് ഗോപി നിരാശന്‍;മന്ത്രിസ്ഥാനം വേണ്ടെന്ന് നിലപാട്

സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി സ്ഥാനം രാജിവെക്കുമോ? ഉടന്‍ രാജിവച്ചേക്കുമെന്നാണ് ഏറ്റവും ഒടുവിലായി വരുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്രസഹമന്ത്രി സ്ഥാനത്തില്‍ നിരാശനാണ് സുരേഷ് ഗോപിയെന്നാണ് ലഭ്യമാവുന്ന വിവരം.തന്നെ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഉടന്‍ സംഭവിച്ചേക്കുമെന്നാണ് ഞാന്‍ കരുതുന്നത്.എനിക്ക് ഒരു എം പിയായിരുന്നാല്‍ മതി.തൃശ്ശൂരില്‍ കുറച്ചുകൂടി ഇടപെടാന്‍ കഴിയുന്നത് എം പി യായിരിക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി പറയുന്നു. ബി ജെ പിക്ക് ബാലികേറാമലയായ തൃശ്ശൂര്‍ എടുത്ത് ബി ജെ പിക്ക് നല്‍കിയ സുരേഷ് ഗോപിക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നായിരുന്നു ആരാധകരും […]
Read more
Advertisement
WhiteswanTV Footer