Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Calicut University

പ്ലസ് ടൂ കഴിഞ്ഞവർക്ക് കാലിക്കറ്റിൽ ഇന്റ​ഗ്രേറ്റഡ് പിജി പഠിക്കാം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവൺമെന്റ്/എയ്ഡഡ് കോളജുകളിൽ 2026-27 അധ്യയനവർഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പിജി പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഞ്ച് ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലാണ് കോഴ്‌സുകൾ നടത്തുന്നത്. പത്ത് സെമസ്റ്ററുകളിലായി അഞ്ച് വർഷമാണ് കോഴ്‌സ് കാലാവധി. ആറാം സെമസ്റ്ററിൽ എക്‌സിറ്റ് ഓപ്ഷനുണ്ട്. വിഷയത്തിന്റെ അടിസ്ഥാനത്തിൽ ബിരുദം ലഭിക്കും. പ്രോഗ്രാം: ഇന്റഗ്രേറ്റഡ് എം എസ് സി- ബോട്ടണി (കംപ്യൂട്ടേഷണൽ ബയോളജി), യോഗ്യത: പ്ലസ്ടു/തത്തുല്യം. (ബയോളജി പഠിച്ചിരിക്കണം). പ്രോഗ്രാം: ഇന്റഗ്രേറ്റഡ് എംഎ. പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ […]
Read more

കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷ വിവാദം; മുൻ വർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചു

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. കഴിഞ്ഞ വർഷത്തെ അതെ ചോദ്യപ്പേറാണ് ഇത്തവണയും പരീക്ഷയ്ക്ക് നൽകിയത്. നാല് വർഷ ബിരുദ കോഴ്സിൽ എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലാണ് ആവർത്തനം ഉണ്ടായത്. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കുമെന്ന് കാലിക്കറ്റ് സർവകലാശാല അറിയിച്ചു. സർവകലാശാലയുടെ വീഴ്ചയിൽ വിദ്യാർത്ഥികൾ ഒന്നാകെ വലഞ്ഞിരിക്കുകയാണ്.
Read more

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പൊലീസിന്റെ കത്ത്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് കാണിച്ച് തേഞ്ഞിപ്പലം എസ്എച്ച്ഒ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ചു. സര്‍വ്വകലാശാല കെട്ടിടങ്ങള്‍, പരീക്ഷഭവന്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രകടനങ്ങളോ സമരമോ, ധര്‍ണയോ നടത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സര്‍വകലാശാലകളില്‍ സമരങ്ങള്‍ പാടില്ല എന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. […]
Read more

‘പാട്ട് പഠിപ്പിക്കണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല’; പ്രതികരണവുമായി വേടൻ

തൃശൂർ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിലബസിൽ തൻ്റെ പാട്ട് ഉൾപ്പെടുത്തിയതിന് പിന്നാലെ ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് റാപ്പർ വേടൻ. തൻ്റെ പാട്ട് പഠിപ്പിക്കണമെന്ന് ആരോടും പറഞ്ഞിട്ടില്ല. പഠിപ്പിച്ചാലും ഇല്ലെങ്കിലും വിരോധമില്ലെന്ന് വേടൻ പറഞ്ഞു. താൻ മരിച്ചുപോകും മുൻപ് എവിടെയെങ്കിലും തന്നെക്കുറിച്ച് പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പഠിപ്പിച്ചില്ലെങ്കിലും പാട്ട് കേൾക്കാൻ എല്ലാവർക്കും കഴിയും. ഒരുപാട് ആൾക്കാർ പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ് താൻ പാടുന്നത്. അതുകൊണ്ടുതന്നെയാണ് എതിർപ്പും ഉണ്ടാവുന്നതെന്നും വേടൻ കൂട്ടിച്ചേർത്തു. തൻ്റെ നിലപാടിനെതിരെയുള്ള എതിർപ്പായിട്ടാണ് ഇത് കാണക്കാക്കുന്നത്. ഞാൻ എൻ്റെ ജോലി […]
Read more

വേടന്റെ പാട്ട് പാഠ്യവിഷയം: എതിര്‍പ്പുമായി ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം രംഗത്ത്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ റാപ്പര്‍ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയത് നീക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് പരാതി. ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം എകെ അനുരാജ് ആണ് വിസി ഡോ പി രവീന്ദ്രന് പരാതി നല്‍കിയത്.വേടന്റെ പാട്ടുകള്‍ ഭാരതീയ സംസ്‌കാരത്തെ വെല്ലുവിളിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ലഹരി ഉപയോഗിക്കുന്ന താന്‍ വരുമുതലമുറയ്ക്ക് തെറ്റായ മാതൃക ആണെന്ന് സമ്മതിച്ച ഹിരണ്‍ ദാസ് മുരളിയുടെ പാട്ട് ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് പരാതിയില്‍ പറയുന്നു. പുലിപ്പല്ല് കൈവശം വെച്ചതിന് നേരിട്ട നിയമനടപടിയും പരാതിയില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഭാരതീയ […]
Read more
Advertisement
WhiteswanTV Footer