Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്ലസ് ടൂ കഴിഞ്ഞവർക്ക് കാലിക്കറ്റിൽ ഇന്റ​ഗ്രേറ്റഡ് പിജി പഠിക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവൺമെന്റ്/എയ്ഡഡ് കോളജുകളിൽ 2026-27 അധ്യയനവർഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പിജി പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഞ്ച് ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലാണ് കോഴ്‌സുകൾ നടത്തുന്നത്. പത്ത് സെമസ്റ്ററുകളിലായി അഞ്ച് വർഷമാണ് കോഴ്‌സ് കാലാവധി. ആറാം സെമസ്റ്ററിൽ എക്‌സിറ്റ് ഓപ്ഷനുണ്ട്. വിഷയത്തിന്റെ അടിസ്ഥാനത്തിൽ ബിരുദം ലഭിക്കും.

പ്രോഗ്രാം: ഇന്റഗ്രേറ്റഡ് എം എസ് സി- ബോട്ടണി (കംപ്യൂട്ടേഷണൽ ബയോളജി), യോഗ്യത: പ്ലസ്ടു/തത്തുല്യം. (ബയോളജി പഠിച്ചിരിക്കണം). പ്രോഗ്രാം: ഇന്റഗ്രേറ്റഡ് എംഎ. പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, യോഗ്യത: പ്ലസ്ടു/തത്തുല്യം. പ്രോഗ്രാം: ഇന്റഗ്രേറ്റഡ് എംഎ മലയാളം യോഗ്യത: പ്ലസ്ടു/തത്തുല്യം. പ്രോഗ്രാം: ഇന്റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, യോഗ്യത: പ്ലസ്ടു/തത്തുല്യം. പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.അപേക്ഷാ ഫീസ്എസ്‌സി/എസ്ടി: 220 രൂപ മറ്റുള്ളവർ: 520 രൂപ സർവകലാശാലയുടെ അഡ്മിഷൻ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: ജൂൺ 12 പ്ലസ്ടു/വിഎച്ച്എസ്ഇ മാർക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്.

പ്രവേശനവിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവ admission.uoc.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0494-2407152, 2407016, 2407017

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer