Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: campus

കെഐഐടി ക്യാമ്പസ് ഹോസ്റ്റലിൽ നേപ്പാൾ വിദ്യാർഥി മരിച്ച നിലയിൽ

ഭുവന്വേശ്വർ: ഒഡിഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കെ.ഐ.ഐ.ടി)യുടെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശിനിയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ആത്മഹത്യയുടെ പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. നിലവിൽ മൃതദേഹം പോസ്റ്റമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയുടെ സഹപാഠിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഹപാഠി തന്നെ ഉപദ്രവിക്കുന്നുവെന്ന് വിദ്യാര്‍ഥിനി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് നേപ്പാള്‍ പൗരന്മാരായ വിദ്യാർഥികള്‍ ആരോപിച്ചു. മൂന്ന് മാസത്തിനിടെ ഇവിടെ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്.
Read more
Advertisement
WhiteswanTV Footer