Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: #car#accident#knr

പാനൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ടാക്കുന്നതിനിടെ കത്തി നശിച്ചു; വൻ അപകടം ഒഴിവായി

കണ്ണൂർ: പന്ന്യന്നൂരിൽ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ടാക്കുന്നതിനിടെ തീപിടിച്ച് കത്തി നശിച്ചു. മുതുവാടത്ത് നാസറിൻ്റെ ഉടമസ്ഥതയിലുള്ള മാരുതി സെൻ കാറാണ് (KL-07 AB 121) ഇന്നലെ വൈകീട്ട് ഏകദേശം മൂന്നര മണിയോടെ അപകടത്തിൽപ്പെട്ടത്. കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഉടൻതന്നെ തീ ആളിക്കത്തുകയായിരുന്നു. വീട്ടുമുറ്റത്തായിരുന്നതിനാൽ അഗ്നിബാധ മറ്റു കെട്ടിടങ്ങളിലേക്കോ സമീപത്തേക്കോ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. വിവരമറിയിച്ചതിനെ തുടർന്ന് പാനൂരിൽ നിന്ന് ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. എന്നാൽ കാർ പൂർണ്ണമായും കത്തി നശിച്ചു.അഗ്നിബാധയുടെ കാരണം സംബന്ധിച്ച് കൂടുതൽ […]
Read more

ചെറുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കണ്ണൂർ: ചെറുപുഴ ടൗണിലേക്ക് വരികയായിരുന്ന കാറിന് തീപിടിച്ചു. ഓടിക്കൊണ്ടിരിക്കെ കാറിന്റെ മുന്‍ഭാഗത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. ചെറുപുഴ പാക്കഞ്ഞിക്കാടുനിന്നും ടൗണിലേക്ക് വരികയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും തീയണയ്ക്കുന്ന പൊടിയെത്തിച്ച് വാഹനത്തില്‍ വിതറിയതിനാല്‍ തീ വാഹനത്തിന്റെ മറ്റുഭാഗത്തേക്ക് പടരുന്നത് തടയാന്‍ കഴിഞ്ഞു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പെരിങ്ങോം അഗ്നിരക്ഷ സേന തീയണച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix