കൊതുകുജന്യ രോഗങ്ങൾക്കെതിരെ പൊതുജനാരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങളുമായി കെയർ ഹെൽത്ത് ഇൻഷുറൻസ്
കൊച്ചി: മഴക്കാലമായതോടെ ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിക്കുന്ന സാഹചര്യത്തിൽ, ജാഗ്രത പാലിക്കാനും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും യഥാസമയം വൈദ്യസഹായം തേടാനും അഭ്യർത്ഥിച്ചുകൊണ്ട് കെയർ ഹെൽത്ത് ഇൻഷുറൻസ് പൊതുജനാരോഗ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വലിയൊരളവോളം തടയാൻ കഴിയുന്നവയാണെങ്കിലും, മഴക്കാലത്ത് ഇവ ആവർത്തിച്ചുണ്ടാകുന്ന പൊതുജനാരോഗ്യ വെല്ലുവിളിയായി മാറുകയും പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും അപ്രതീക്ഷിത ചികിത്സാ ചെലവുകൾക്കും കാരണമാവുകയും ചെയ്യുന്നു. ഇന്ത്യയിൽ മഴക്കാലം ശക്തി പ്രാപിക്കുമ്പോൾ, ഉണ്ടാകുന്ന രോഗവ്യാപനങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി പൊതുജനാരോഗ്യ അധികാരികൾ മുന്നൊരുക്കങ്ങൾ […]
Read more






