കറാച്ചിയിലേക്ക് പോയ ചരക്കുവിമാനം കടലിൽ തകർന്നുവീണത് തന്നെ
കറാച്ചി: ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പോയ സ്വകാര്യ ചരക്കുവിമാനം അറബിക്കടലിൽ തകർന്നുവീണതായി സ്ഥിരീകരിച്ചു. അപകടം നടന്ന് 12 മണിക്കൂറിന് ശേഷം ഒർമാര തുറമുഖത്തിന് തെക്ക് 53 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പാകിസ്താൻ ആസ്ഥാനമായ കെ2 എയർവേയ്‌സിന്റെ ബോയിങ് 737-400 ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്കായി പാകിസ്താൻ നാവികസേനയും മാരിടൈം സെക്യൂരിറ്റി ഏജൻസിയും ചേർന്ന് തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി പാകിസ്താൻ സമയം 9.18ഓടെയാണ് വിമാനത്തിൽ സാങ്കേതിക തകരാർ […]
Read more