കൊല്ലത്ത് കന്നുകാലികളെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തി; പ്രതി പിടിയിൽ
കൊല്ലം: കന്നുകാലികളെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിക്കൊണ്ടുപോയ സംഘത്തിലെ പ്രധാന പ്രതിയെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആയിരനല്ലൂർ സ്വദേശി സജു സാബു (27) ആണ് പിടിയിലായത്. ഏരൂർ ഓയിൽപാം എസ്റ്റേറ്റിൽ അതിക്രമിച്ച് കയറി കന്നുകാലികളെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ കേസിലാണ് അറസ്റ്റ്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാറിന്റെ […]
Read more