പശ്ചിമ ബംഗാളില്‍ കന്നുകാലി മോഷണം ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കന്നുകാലി മോഷണം ആരോപിച്ച് ഉണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തർ ദിനാജ്പൂർ സ്വദേശി സാഹിദ് അക്തർ, ഹരിയാന സ്വദേശി ഷാദ് മുഹമ്മദ് എന്നിവരാണ് മരിച്ചത്. സിലിഗുരിക്ക് സമീപം മാട്ടിഗാര-ബാഗ്‌ദോഗ്ര മേഖലയിലാണ് സംഭവം. പിക്കപ്പ് വാനിലും കാറിലുമായി എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് അടുത്തിടെ കന്നുകാലി മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണത്തിനിടെ പിക്കപ്പ് വാനിന് തീയിട്ടതായും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ […]
Read more