Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ChainSnatching

വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ മാല കവർന്നു

മലപ്പുറം: താനാളൂർ ചുങ്കത്ത് വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിൽ നിന്ന് ഒന്നര പവൻ സ്വർണമാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു. നന്ദിനിപ്പറമ്പിൽ ബാലകൃഷ്ണന്റെ ഭാര്യ സുശീല (64) യുടെ മാലയാണ് കവർന്നത്. വീടിന്റെ മുൻവശത്തെ വരാന്ത വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. വീട്ടുപരിസരത്ത് നിരീക്ഷിച്ചുനിന്ന മോഷ്ടാവ് പെട്ടെന്ന് സുശീലയുടെ കഴുത്തിൽ നിന്ന് മാല പിടിച്ചുപറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിനെ തടയാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ സുശീല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. […]
Read more

വയനാട്ടിൽ മാല മോഷണ സംഘം പിടിയിൽ; 2 പേർ കൂടി അറസ്റ്റിൽ

സുൽത്താൻ ബത്തേരി: വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ത്രീകളുടെ മാല മോഷ്ടിച്ച സംഘത്തിലെ രണ്ട് പേരെ കൂടി പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര സ്വദേശി എം. മാരിമുത്തു എന്ന പാണ്ഡ്യൻ (39) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. മലപ്പുറം ഐക്കരപടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുറിയിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബത്തേരിയിൽ നടന്ന മാല മോഷണ കേസിൽ നേരത്തെ പിടിയിലായവരുടെ കൂട്ടാളികളാണ് ഇവരെന്ന് […]
Read more

മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി പിന്തുടർന്ന് പിടികൂടി

കായംകുളം: പട്ടാപ്പകൽ യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി പിന്തുടർന്ന് പിടികൂടി. കറ്റാനം ഇലിപ്പക്കുളം കാരൂർ താഴ്ചയിൽ നെൽസൺ (30) ആണ് പിടിയിലായത്. കായംകുളം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. കൃഷ്ണപുരം കാപ്പിൽ കിഴക്ക് സ്വദേശിനിയും കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം റാം കിഷോറിന്റെ ഭാര്യയുമായ രജനി നടത്തുന്ന സ്ഥാപനത്തിലാണ് സംഭവം. ഗ്രാമപഞ്ചായത്തിന് സമീപം ബിൽഡിങ് പ്ലാൻ തയ്യാറാക്കുന്ന സ്ഥാപനത്തിൽ കാര്യങ്ങൾ ചോദിച്ചറിയാനെന്ന വ്യാജേനയാണ് പ്രതി എത്തിയത്. സംസാരിച്ചുനിൽക്കുന്നതിനിടെ പിന്നിൽനിന്ന് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് രജനിയെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix