Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ChaliyarRiver

ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: ഊർക്കടവ് പാലത്തിന് സമീപം ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികൻ സുധീഷിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് പെരുവയൽ മുണ്ടക്കൽ സ്വദേശിയായ സുധീഷിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് കണ്ടെത്തിയത്. പാലത്തിന് സമീപം പുഴയുടെ നടുവിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച വൈകുന്നേരമാണ് സുധീഷ് പുഴയിൽ അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞതിനു പിന്നാലെ വിവിധ രക്ഷാപ്രവർത്തക സംഘങ്ങളുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. പകൽ സമയത്തും രാത്രിയിലും തിരച്ചിൽ തുടർന്നെങ്കിലും പുഴയിലെ ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയായി. ചാലിയാറിലെ ശക്തമായ കുത്തൊഴുക്ക്, […]
Read more

ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി

കോഴിക്കോട്: ചാലിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിൽ (23) ആണ് കാണാതായത്. ബാസിലിനൊപ്പം തോണിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ചാലിയാറിലെ മണന്തല കടവിന് സമീപമായിരുന്നു അപകടം. മൂന്ന് പേരും ചേർന്ന് പുഴയിൽ മീൻപിടിക്കുന്നതിനിടെയാണ് ചെറിയ തോണി പെട്ടെന്ന് മറിഞ്ഞത്. രക്ഷപ്പെട്ടവർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ബാസിലിനായി തിരച്ചിൽ തുടരുകയാണ്. പുലർച്ചെയായതിനാൽ വെളിച്ചക്കുറവ് തിരച്ചിലിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix