Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: champions trophy

ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

മുംബെെ: ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപയാണ് പരിതോഷികമായി ടീമിന് നല്‍കുക. താരങ്ങള്‍, പരിശീലകര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, സെലക്ഷന്‍ കമ്മറ്റി എന്നിവര്‍ക്കാണ് സമ്മാനത്തുക കൈമാറുക. മാര്‍ച്ച് 9 ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ടീം കിരീടം സ്വന്തമാക്കിയത്. 2002 നും 2013 നും ശേഷം ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ കിരീടമാണിത്. ”തുടര്‍ച്ചയായി ഐസിസി കിരീടങ്ങള്‍ നേടുന്നത് സവിശേഷമാണ്, ആഗോളതലത്തില്‍ […]
Read more

ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ഇന്ത്യക്കെതിരെ ടോസ് നേടി ന്യൂസിലന്‍ഡ്

ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ്ന്യൂ നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടർച്ചയായ പതിമൂന്നാം ടോസ് ആണ് ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്ക് നഷ്ടമാകുന്നത്. ടീം എന്ന നിലയില്‍ ഏകദിനങ്ങളില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ പതിനഞ്ചാം ടോസ് ആണ് നഷ്ടമായത്. ഇന്ത്യൻ ടീമിൽ നിലവിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. അതേസമയം ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തി. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റെടുത്ത പേസർ മാറ്റ് ഹെന്‍റി പരിക്കു മൂലം പുറത്തായപ്പോള്‍ നഥാന്‍ സ്മിത്ത് കിവീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. […]
Read more

ചാംപ്യന്‍സ് ട്രോഫി; ബുമ്രയും ജയ്‌സ്വാളും പുറത്ത്

മുംബെെ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. പൂര്‍ണ ഫിറ്റ്നെസ് വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് ജസ്പ്രിത് ബുമ്രയെ മത്സരത്തില്‍ നിന്ന് ഒഴിവാക്കി. പകരം ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. യശസ്വി ജയ്സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തി. ജയ്സ്വാള്‍ നോണ്‍ ട്രാവലിംഗ് സബ്സ്റ്റിറ്റിയൂട്ടാണ്. മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവരും നോണ്‍ ട്രാവലിംഗ് സബ്സ്റ്റിറ്റിയട്ടാണ്. ടൂര്‍ണമെന്റിനുള്ള 15 അംഗ താല്‍ക്കാലിക ടീമില്‍ ബുമ്ര ഉള്‍പ്പെട്ടിരുന്നു. ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തിയതി ഇന്നായിരുന്നു. […]
Read more

ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും കെ.എല്‍. രാഹുലും ഉണ്ടാകില്ല?

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും കെ.എല്‍. രാഹുലും ഉണ്ടാകില്ല. ഇവർക്ക് പകരമായി ഋഷഭ് പന്തും ധ്രുവ് ജുറെലും ഇന്ത്യന്‍ ടീമിൽ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇടം നേടുമെന്നാണ് റിപ്പോർട്ടുകൾ. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിന് പുറമെ, ജുറെല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് പരിഗണയിലുള്ളത്. വിജയ്ഹസാരെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ നിന്ന് സഞ്ജു സാംസൺ വിട്ടുനിന്നത് ചാമ്പ്യന്‍സ് ട്രോഫിയിലും സഞ്ജുവിന് തിരിച്ചടിയാകും. ഏകദിന ക്രിക്കറ്റില്‍ […]
Read more

ചാംപ്യൻസ് ട്രോഫി ടീം: പ്രഖ്യാപനം വിജയ് ഹസാരെ ട്രോഫി ഫൈനലിന് ശേഷം

ചാംപ്യൻസ് ട്രോഫി ടീം പ്രഖ്യാപനം വിജയ് ഹസാരെ ട്രോഫി ഫൈനലിന് ശേഷം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 18 ന് നടക്കുന്ന വിജയ് ഹസാരെ ട്രോഫിയുടെ ഫൈനൽ മത്സരത്തിന് ശേഷമാണ് പ്രഖ്യാപിക്കുക. വിക്കറ്റ് കീപ്പർ ഉൾപ്പടെ പ്രധാനമായും രണ്ട് സ്ഥാനത്തേയ്ക്കാണ് താരങ്ങളെ കണ്ടെത്താനുള്ളത്. ഇതുമൂലമാണ്‌ പ്രഖ്യാപനം വൈകുന്നത്. ഷഭ് പന്തിനൊപ്പം കെ എൽ രാഹുൽ വിക്കറ്റ് കീപ്പറായി വേണ്ടെന്നാണ് ബിസിസിഐ തീരുമാനം. വിക്കറ്റ് […]
Read more

ടൂർണമെന്റ് ട്രോഫിയുമായുള്ള പര്യടനം പാക് അധീന കശ്മീരിലൂടെ, റദ്ദാക്കി ഐ.സി.സി

ഇസ്ലാമാബാദ്: ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി, പാക് അധീന കശ്മീരിലൂടെ ടൂർണമെന്റ് ട്രോഫിയുമായുള്ള പര്യടനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ റദ്ദാക്കി. പാക് അധീന കശ്‌മീരിലെ തർക്ക ഭൂമിയുടെ ഭാഗമായ നഗരങ്ങൾ ആയതുകൊണ്ടാണ് അതിലൂടെയുള്ള പര്യടനം റദ്ദാക്കിയത്. ട്രോഫിയുമായുള്ള പര്യടനത്തിൽ തർക്ക ഭൂമിയായ സ്‌കര്‍ദൂ, മരീ, മുസഫറാബാദ് എന്നീ പ്രദേശങ്ങളെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ഉൾപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ഐ.സി.സിയുടെ തീരുമാനം. ചാമ്പ്യൻസ് ട്രോഫി ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് മത്സരങ്ങൾ ദുബായിലേക്ക് മാറ്റണമെന്നും ഇന്ത്യ […]
Read more

ചാംപ്യൻസ് ട്രോഫിയിലും ടെസ്റ്റ് ചാംപ്യൻഷിപ്പിലും രോഹിത് തന്നെ ഇന്ത്യൻ ക്യാപ്റ്റൻ

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റില്‍ രോഹിത് ശർമയ്ക്കു കീഴിൽ ടീം ഇന്ത്യ കളിക്കാനിറങ്ങും.ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ രണ്ടാം കിരീടത്തിലെത്തിച്ച രോഹിത് ശർമ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് സ്ഥിരീകരിച്ചത്. ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ രോഹിത് ശർമ ട്വന്റി20 ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും രോഹിത് ശർമ തന്നെയായിരിക്കും ഇന്ത്യൻ ക്യാപ്റ്റൻ. ജൂൺ 29ന് ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ചാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം […]
Read more

ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതൽ

2025-ല്‍ പാകിസ്താനിലെ ലാഹോറില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍ ട്രോഫിയുടെ ഫിക്ച്ചര്‍ ഐ.സി.സിക്ക് പാകിസ്താന്‍ അധികാരികള്‍. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ ലോഹറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ മാര്‍ച്ച് ഒന്നിന് പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പോരാട്ടം നടക്കും.കനത്ത സുരക്ഷയിലായിരിക്കും മത്സരങ്ങള്‍ നടത്തുക. സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ലാഹോറിലായിരിക്കും. ചാമ്പ്യന്‍സ് ട്രോഫി സംബന്ധിച്ച അന്തിമതീരുമാനം പാകിസ്താന്‍ എടുത്തെങ്കിലും ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ […]
Read more

നാല് താരങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫി വരെ; സൂചനയുമായി ഗംഭീര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീര്‍ ഉടന്‍ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.ഒപ്പംചില മുതിര്‍ന്ന താരങ്ങളുടെ കരിയര്‍ സംസാര വിഷയമായി. ബിസിസിഐയുമായുള്ള അഭിമുഖത്തില്‍ നാല് മുതിര്‍ന്ന താരങ്ങളുടെ അവസാന ടൂര്‍ണമെന്റായി 2025ലെ ചാമ്പ്യന്‍സ് ട്രോഫി കണക്കാക്കപ്പെടുമെന്ന് ഗംഭീര്‍ പറഞ്ഞതായി നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങള്‍ക്ക് പാകിസ്താനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി അവസാന അവസരമായിരിക്കും. ടൂര്‍ണമെന്റ് വിജയത്തിന് ഈ താരങ്ങളില്‍ സംഭാവനകള്‍ നല്‍കാന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix