Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: charge sheet

കഞ്ചാവ് കേസ്: യു പ്രതിഭയുടെ മകൻ അടക്കം 7 പേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു

ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്നും സിപിഎം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഏഴുപേരെ ഒഴിവാക്കിയുള്ള കുറ്റപത്രം സമർപ്പിച്ചു. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ രണ്ട് പ്രതികൾ മാത്രമാണുള്ളത്. തെളിവുകളുടെ അഭാവത്തിൽ ഏഴു പേരെ ഒഴിവാക്കിയതായി എക്സൈസ് ഇടക്കാല റിപ്പോർട്ട് നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. കനിവിനെ ഒൻപതാം പ്രതിയായി ആദ്യം എഫ് ഐ ആർ ഇട്ട കേസിലാണ് കനിവ് ഉൾപ്പടെ ഏഴു പേരെ ഒഴിവാക്കി കുറ്റപത്രം. ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് […]
Read more

കുറുപ്പംപടി പീഡനക്കേസ്: അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡപ്പിച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടു കുറ്റപത്രങ്ങളായാണ് സമര്‍പ്പിച്ചത്. കുട്ടികളുടെ അമ്മയുടെ ആണ്‍ സുഹൃത്ത് ധനേഷ് രണ്ടു വര്‍ഷത്തോളം കുട്ടികളെ പീഡിപ്പിച്ചെന്നാണ് കണ്ടെത്തല്‍. കേസില്‍ കുട്ടികളുടെ രഹസ്യ മൊഴിയും ക്ലാസ് ടീച്ചര്‍ അടക്കമുള്ളവരുടെ മൊഴികളുമാണ് നിര്‍ണായകമായത്. കേസില്‍ ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ട്. പീഡന വിവരം മറച്ചു വച്ചതിന് അമ്മയ്ക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അമ്മയും ആണ്‍ സുഹൃത്തും […]
Read more

നവീൻ ബാബുവിൻ്റെ മരണം: 400 പേജ് കുറ്റപത്രത്തിൽ ഏകപ്രതി പി പി ദിവ്യ

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയെ പ്രതിയാക്കിയാണ് കുറ്റപത്രം. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. നവീന്‍ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിലുണ്ട്.മൂന്ന് ഭാഗങ്ങളായി 400 ലധികം പേജുകളുള്ളതാണ് കുറ്റപത്രം. 166 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Read more

നവീൻ ബാബുവിൻ്റെ മരണം; പി പി ദിവ്യക്കെതിരായ കുറ്റപത്രം ഉടൻ സമർപ്പിക്കും

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരായ കുറ്റപത്രം പൊലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയാണെന്നും ആത്മഹത്യയ്ക്ക് കാരണം ദിവ്യയുടെ പ്രസംഗമാണെന്നും പി പി ദിവ്യ മാത്രമാണ് കേസിലെ ഏക പ്രതിയെന്നും കുറ്റപത്രത്തിലുണ്ട്. യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പ്രസംഗം തെളിവായും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദിവ്യയുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു. ദിവ്യക്ക് പുറമെ മറ്റാരെയും പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ഇല്ല. പ്രത്യേക അന്വേഷണസംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്.
Read more

എരഞ്ഞിപ്പാലം ലോഡ്ജ് കൊലപാതകം; 510 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്

കോഴിക്കോട്: എരഞ്ഞിപ്പാലം ലോഡ്ജ് കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 510 പേജുള്ള കുറ്റപത്രമാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കാവ് പൊലീസ് സമര്‍പ്പിച്ചത്. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീല 2024 നവംബര്‍ 25 ന് ആണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. കേസില്‍ തിരുവില്ലാമല സ്വദേശി അബ്ദുള്‍ സനൂഫിനെ ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ വെച്ച് പൊലീസ് പിടികൂടിയിരുന്നു. യുവതി നേരത്തേ നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇരുവരും ലോഡ്ജില്‍ മുറിയെടുക്കുകയും വാക്ക് […]
Read more

സിദ്ദിഖിനെതിരായ പീഡനക്കേസ്: കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

കൊച്ചി: പീഡനക്കേസില്‍ നടന്‍ സിദ്ദിഖിനെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പീഡനം നടന്നതിന് കൃത്യമായ തെളിവുകളും ഉണ്ടെന്നും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. പീഡനം നടന്നെന്ന് പറയുന്ന തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിയായ നടിയുമായി എത്തിയായിരുന്നു തെളിവെടുപ്പ്. 101 ഡി എന്ന മുറിയിലായിരുന്നു 2016 ജനുവരിയില്‍ സിദ്ദിഖ് താമസിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2016 ജനുവരി 28 ന് […]
Read more

ഡല്‍ഹി തെരഞ്ഞെടുപ്പ്: ജനപ്രിയ പദ്ധതികളുമായി അരവിന്ദ് കെജ്രിവാള്‍, കുറ്റപത്രവുമായി ബിജെപി

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ കളം നിറയുമ്പോള്‍ അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രവുമായി ബിജെപി. തെരഞ്ഞെടുപ്പിന് ജനപ്രിയ പദ്ധതികളുമായി നീങ്ങുമ്പോഴാണ് കെജരിവാളിനെതിരെ ബിജെപി രംഗത്തെത്തുന്നത്. ബിജെപി എം പി അനുരാഗ് താക്കൂര്‍ പുറത്തിറക്കിയ കുറ്റപത്രം ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണമിട്ട് നിരത്തുന്നു. കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രിയുടെ വസതി മോടി പിടിപ്പിച്ചതും കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം,മദ്യനയ അഴിമതിയിലൂടെ കോടികള്‍ വെട്ടിച്ചു തുടങ്ങിയവ ഉള്‍പ്പെട്ട കുറ്റപത്രം കെജ്രിവാളിനെ തുറന്ന് കാട്ടുന്നതാണെന്ന് അനുരാഗ് താക്കൂര്‍. മദ്യനയ അഴിമതി കേസും ഭരണത്തിലെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുന്ന […]
Read more

കാഞ്ഞങ്ങാട് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചക്കേസ്;കുറ്റപ്പത്രം സമ്മര്‍പ്പിച്ചു

കാസര്‍കോഡ്:കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കുട്ടിയെ പീഡിപ്പിച്ച കുടക് സ്വദേശി പിഎ സലീം (36) ആണ് കേസിലെ ഒന്നാം പ്രതി.39 ദിവസങ്ങള്‍ കൊണ്ടാണ് അന്വേഷണ സംഘം കാസര്‍കോഡ് അഡീഷണല്‍ ജില്ലാ കോടതി- ഒന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.സാക്ഷിപ്പട്ടികയില്‍ 67 പേരാണുള്ളത്.42 ശാസ്ത്രീയ തെളിവുകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പത്ത് വയസുകാരിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി സലീം മൊഴി നല്‍കിയത്. കുട്ടിയുടെ മുത്തച്ഛന്‍ പുലര്‍ച്ചെ മുന്‍വാതില്‍ തുറന്ന് […]
Read more

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം:എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ബലാത്സംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.റനീഷ,സിപ്പി നൂറുദ്ദീന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്.പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപത്രം. ചിക്കന്റെ കുടിശ്ശിക നല്‍കിയില്ല;റിസോര്‍ട്ട് ഉടമയ്ക്ക് നേരെ ആള്‍ക്കൂട്ട മര്‍ദനം 2022 ജൂലൈ 04-ന് യുവതിയെ എം.എല്‍.എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രത്തില്‍ പറയുന്നു.അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്.തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കോവളത്ത് […]
Read more

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം:എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ബലാത്സംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.റനീഷ,സിപ്പി നൂറുദ്ദീന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്.പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപത്രം. ചിക്കന്റെ കുടിശ്ശിക നല്‍കിയില്ല;റിസോര്‍ട്ട് ഉടമയ്ക്ക് നേരെ ആള്‍ക്കൂട്ട മര്‍ദനം 2022 ജൂലൈ 04-ന് യുവതിയെ എം.എല്‍.എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രത്തില്‍ പറയുന്നു.അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്.തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കോവളത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer