Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Charity Group UK

പെണ്‍മക്കളുമൊത്ത് ട്രെയിനിന് മുന്നില്‍ച്ചാടി മരിച്ച ഷൈനിയുടെ കടബാധ്യത തീര്‍ത്ത് പ്രവാസി സംഘടന

തൊടുപുഴ: കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് രണ്ട് പെണ്‍മക്കളോടൊപ്പം ഏറ്റുമാനൂരില്‍ ട്രെയിനിനുമുന്നില്‍ച്ചാടി മരിച്ച തൊടുപുഴ ചുങ്കം സ്വദേശി ഷൈനി(42)യുടെ കടം അടച്ചുതീര്‍ത്ത് ‘ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ’ എന്ന പ്രവാസി മലയാളി സംഘന. കുടുംബശ്രീയിൽ നിന്നും ഷൈനി എടുത്ത ലോണില്‍ അടച്ചുതീർക്കാനുള്ള ബാക്കി തുകയായ 95,225 രൂപയാണ് സംഘടന നൽകിയത്. ആകെ മൂന്ന് വായ്പയാണ് ഷൈനി കുടുംബശ്രീ സംഘത്തില്‍നിന്ന് എടുത്തത്. ഭര്‍ത്താവ് നോബിയുമായുള്ള കുടുംബപ്രശ്നത്തെ തുടർന്ന് ഒന്‍പതുമാസം മുന്‍പ് ഷൈനി സ്വന്തംവീടായ ഏറ്റുമാനൂരിലേക്ക് മക്കളുമായി എത്തിയത്. ഏറ്റുമാനൂരിലേക്ക് പോയതോടെ തിരിച്ചടവ് മുടങ്ങി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix