Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Che Guevara image at temple festival

ക്ഷേത്രോത്സവത്തിൽ ചെഗുവേര ചിത്രമുള്ള കൊടി

കണ്ണൂർ: കല്ലിക്കണ്ടി കാവുകുന്നത്ത് ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ ചെഗുവേരയുടെ ചിറ്റത്തരമുള്ള കൊടിയും വിപ്ലവഗാനവും മുദ്രാവാക്യങ്ങളും. ശനിയാഴ്ച രാത്രിയാണ് സിപിഎം പ്രവർത്തകർ കൊടികളും മുദ്രാവാക്യങ്ങളുമായി ഡിജെ സെറ്റിനൊപ്പം നൃത്തം ചെയ്തത്. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗവും കേൾപ്പിച്ചു. ക്ഷേത്രനടത്തിപ്പ് സിപിഎം നേതൃത്വം നൽകുന്ന കമ്മിറ്റിയാണ്. അടുത്തിടെ കൊല്ലം കടയ്ക്കൽ ക്ഷേത്ര ഉത്സവത്തിനിടെ വിപ്ലവഗാനം ആലപിച്ച സംഭവത്തെത്തുടർന്ന് ക്ഷേത്രങ്ങൾ രാഷ്ട്രീയാവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയതിന് ശേഷവും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉത്സവങ്ങളിൽ നടക്കുന്നുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix