മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തർക്കം ജനാധിപത്യത്തിന്റെ സൗന്ദര്യമോ? പരിഹാസവുമായി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തർക്കത്തിൽ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനാധിപത്യത്തിന്റെ നല്ല സൗന്ദര്യമാണിതെന്നും പിന്നെ എന്തിനാണ് പരാതിയുമായി പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. പരസ്പരം കഴുത്തിന് പിടിച്ച് എത്രനാൾ മുന്നോട്ടുപോകാനാകുമെന്നും ഗോവിന്ദൻ പരിഹസിച്ചു. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളെയും സൈബർ ആക്രമണങ്ങളെയും അദ്ദേഹം വിമർശിച്ചു. കെപിസിസി പ്രസിഡന്റിനും വർക്കിങ് പ്രസിഡന്റിനുമെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. സൈബർ ആക്രമണങ്ങൾ മുഴുവൻ കെ.സി. പക്ഷത്തിനെതിരെയാണെന്നും കോൺഗ്രസ് രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കേരളത്തിൽ ഭരണസ്തംഭനമാണെന്നും […]
Read more