Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: child missing

കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് നന്മണ്ട ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. വൈകീട്ട് നാലു മണിയോടെ കുട്ടി കോഴിക്കോട്ടേക്ക് ബസ് കയറി പോവുകയായിരുന്നു. ബന്ധുക്കളും സ്കൂൾ അധികൃതരും പൊലീസിൽ പരാതി നൽകി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും പത്താം ക്ലാസ് വിദ്യാർത്ഥികളും തമ്മിൽ കഴിഞ്ഞദിവസം സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
Read more

മംഗലാപുരത്ത് നിന്ന് കാണാതായ 15കാരനെ കണ്ടെത്തി

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് കാണാതായ 15 കാരനെ കണ്ടെത്തി. കാരമൂട് സ്വദേശി സുഭാഷ് ചിഞ്ചു ദമ്പതികളുടെ മകനായ ശ്രീഹരിയെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. ഉടന്‍ മംഗലപുരം പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീഹരി. ഇന്നലെ ഉച്ചയോടെയായിരുന്നു കുട്ടിയെ കാണാതായത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയതായിരുന്നു. കുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Read more

എറണാകുളത്ത് 14 വയസുകാരിയെ കാണാതായി

കൊച്ചി: എറണാകുളം മരടിൽ നിന്ന് 14 വയസുകാരിയെ കാണാതായി. സഹോദരിക്കൊപ്പം തൈക്കൂടത്തു വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിനി അങ്കിത കൊയിറിയെ(15) കാണാനില്ലെന്നാണ് പരാതി. കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാനായി രണ്ടാഴ്ച മുൻപാണ് എത്തിയത്. സഹോദരിയും ഭർത്താവും 20-ാം തിയ്യതി രാത്രി 7മണിക്ക് ജോലിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടി വീട്ടിലില്ലെന്ന് അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. മരട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

സൈനിക സ്കൂളിൽ നിന്ന് കുട്ടിയെ കാണാതായ സംഭവം; അന്വേഷണം ഊർജ്ജിതം

കോഴിക്കോട്: സൈനിക സ്കൂളിൽ നിന്ന് കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. ബീഹാർ സ്വദേശിയായ 13കാരനെയാണ് സ്കുളിൽ നിന്ന് കാണാതായത്. കുട്ടി ഹോസ്റ്റലിൽനിന്നു രക്ഷപ്പെട്ടതാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. കുട്ടിക്കായി പൂനെ ധൻബാദ് മേഖലകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്. ആത്മഹത്യ ചെയ്യില്ലെന്നും ജോലി ചെയ്തു ജീവിക്കുമെന്നും കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നതായും വിവരം ഉണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുട്ടിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Read more

പയ്യോളിയില്‍ നിന്നും കാണാതായ നാല് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി

കോഴിക്കോട്: പയ്യോളിയില്‍ നിന്നും കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ആലുവയിലെ ലോഡ്ജില്‍ നിന്ന് ആലുവ പൊലീസാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ എന്തിനാണ് ആലുവയിലെത്തിയതെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയാണ്. പയ്യോളി അങ്ങാടിയിലെ ചെരിച്ചില്‍ പള്ളിയിലെ മദ്രസ വിദ്യാര്‍ത്ഥികളാണ് നാലു പേരും.
Read more

തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി

കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാം വഴി കുടുംബത്തെ വീഡിയോ കോള്‍ ചെയ്തുവെന്ന് കുടുംബം അറിയിച്ചിരുന്നു. കുട്ടി സ്വയം കോഴിക്കേടെത്തിയെന്നാണ് ലഭിക്കുന്ന വിവരം. സ്‌കൂളില്‍ നിന്നുമുണ്ടായ മാനസിക ബുദ്ധിമുട്ടാണ് കുട്ടി നാടുവിടാന്‍ കാരണമെന്നാണ് സൂചന. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബക്കളത്തെ ജ്യൂസ് […]
Read more

തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ശക്തമാക്കി പൊലീസ്

കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ശക്തമാക്കി പൊലീസ്. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കാണാതുമ്പോള്‍ സ്‌കൂള്‍ യൂണിഫോം ആണ് ആര്യന്‍ ധരിച്ചിരുന്നത്. കൈവശം സ്‌കൂള്‍ ബാഗമുണ്ട്.
Read more

തട്ടിപ്പ് സംഘാംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം;തട്ടികൊണ്ടു പോയ കുഞ്ഞുങ്ങള്‍ ഓടി രക്ഷപ്പെട്ടു

മുംബൈയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിനിടയില്‍ ഉണ്ടായ തമ്മിലടിയില്‍ സഹോദരങ്ങള്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ചമുബൈയിലെ കല്യാണിലാണ് സംഭവം.അഞ്ചും എട്ടും വയസ് പ്രായമുള്ള കുട്ടികളെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടികളെ ഗുജറാത്തിലേക്ക് കടത്താനുളള യാത്രയ്ക്കിടെ സംഘാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരില്‍ ചിലര്‍ക്ക് സംശയം തോന്നി പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി സംഘത്തെ പിടികൂടി. സംഘാംഗങ്ങളില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. കുട്ടികളെ മധുരം നല്‍കിയാണ് സംഘാംഗങ്ങള്‍ വശീകരിച്ചത്. തുടര്‍ന്ന് വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer