സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം നടന്നു
കോട്ടയം: ജില്ലയിലെ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള കോട്ടയം ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം പ്രസ്സ്‌ക്ലബ് ഹാളില്‍ ക്രിസ്മസ്- പുതുവത്സര ആഘോഷം നടത്തി. ജില്ലാ പ്രസിഡന്റ് പി.സി. സതീഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന രക്ഷാധികാരി ഡോ. നടുവട്ടം സത്യശീലന്‍ മുഖ്യ പ്രഭാഷണം നടത്തി. ഈ ആഘോഷത്തിൽ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗം, പത്രപ്രവര്‍ത്തക പെന്‍ഷന്‍ പതിനയ്യായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും ആശ്രിത- പകുതി പെന്‍ഷന്‍ തുകകള്‍ ആനുപാതികമായി വര്‍ദ്ധിപ്പിക്കണമെന്നും പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കോട്ടയം ജില്ലാ ഘടകം പുറത്തിറക്കിയ ‘അക്ഷരം’ […]
Read more