ഇന്നും സമരം തുടരും; പൊലീസ് കാവലില്‍ ഡല്‍ഹി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രതിഷേധം ശക്തമാക്കാൻ സിജെപി. രാവിലെ പത്ത് മണിക്ക് പ്രവർത്തകരോട് ജന്തർ മന്തറിൽ എത്താൻ വക്താവ് അജിങ്ക്യ ഷിൻഡെ ആഹ്വാനം ചെയ്തു. ഇടതുപാർട്ടികളും പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്‌എഫ്‌ഐ, ഐസ തുടങ്ങിയ വിദ്യാർഥി സംഘടനകളും ഇന്ന് തെരുവിലിറങ്ങും. ഡൽഹി പൊലീസിന്റെ നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ അപ്രതീക്ഷിത സമരമുറകൾ സ്വീകരിക്കുമെന്ന് ഐസ നേതാവ് നേഹ ബോറ മുന്നറിയിപ്പ് നൽകി. സിപിഐഎമ്മും പ്രതിഷേധങ്ങളിൽ പങ്കെടുക്കും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഡൽഹിയിൽ […]
Read more