Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലഖ്‌നൗവിൽ കഫേ ഉടമ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു; കാമുകിക്കെതിരെ കൊലക്കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ് 28കാരനായ കഫേ ഉടമ ശിവ ശർമ്മ മരിച്ചു. സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാമുകി ശ്രദ്ധ ദുബെ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കൊലപാതകം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. ശിവയുടെ അമ്മ രഞ്ജന ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലാണ് സംഭവം. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ശ്രദ്ധ ദുബെ ശിവയുടെ അമ്മയെ ഫോണിൽ വിളിച്ച് മകൻ ബാൽക്കണിയിൽ നിന്ന് വീണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നും അറിയിക്കുകയായിരുന്നു.

തുടർന്ന് കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെത്തിയ അമ്മയോട് ഡ്രൈവർ ഡാനിഷിന് സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. പിന്നീട് ശിവയുടെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് ഡാനിഷ് കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു. ആശുപത്രിയിലെത്തിയ ഡോക്ടർമാർ ശിവയുടെ മരണം സ്ഥിരീകരിച്ചു.

കഴിഞ്ഞ നാല് മാസമായി ശ്രദ്ധ മകനെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തിരുന്നതായി അമ്മ ആരോപിച്ചു. അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച് അപമാനിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിൽ പറയുന്നു.

മകന്റെ ശരീരത്തിൽ നേരത്തെയും പരിക്കുകൾ കണ്ടിരുന്നതായി അമ്മ പറഞ്ഞു. വാരിയെല്ലുകൾ, തോൾ, കൈകൾ, തുടകൾ എന്നിവിടങ്ങളിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളുണ്ടായിരുന്നുവെന്നും താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും പരാതിയിൽ പറയുന്നു. കണ്ണിൽ നിന്നും മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വന്നിരുന്നുവെന്നും ബാൽക്കണിയിൽ നിന്ന് വീഴുന്നതിന് മുൻപ് മകനെ ക്രൂരമായി മർദിച്ചിരിക്കാമെന്നും അമ്മ ആരോപിച്ചു.

ശ്രദ്ധ ദുബെ, സഹോദരി രശ്മി ദുബെ, ഡ്രൈവർ ഡാനിഷ്, ആദിൽ എന്നയാൾ, മറ്റ് കണ്ടാലറിയാവുന്നവർ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix