ജെൻസികളെ പാറ്റകളെന്ന് വിളിക്കരുത്: പാറ്റ പരാമർശത്തെ ന്യായീകരിച്ച് വി സി മോഹനന്‍ കുന്നുമ്മല്‍
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. സമരം നടത്തുന്ന വിദ്യാർഥികളെ ‘പാറ്റകൾ’ എന്ന് വിളിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ചില വിദേശ ശക്തികൾ യുവാക്കളെ ബോധപൂർവം ‘പാറ്റകൾ’ ആക്കുകയാണെന്ന് മോഹനൻ കുന്നുമ്മൽ ആരോപിച്ചു. കുട്ടികളോട് ‘പാറ്റ ആണോ’ എന്ന് ചോദിച്ചത് അവർക്ക് കാര്യം മനസ്സിലാകാത്തതിനാലാണ്. അതുകൊണ്ടാണ് അവർ നിശബ്ദരായതെന്നും അദ്ദേഹം പറഞ്ഞു. ‘അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്’ എന്ന തന്റെ പരാമർശവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി. […]
Read more






