Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cmp

തിരുവനന്തപുരം മെട്രോ സിഎംപിയിൽ കെഎംആർഎല്ലിനോട് വിശദീകരണം തേടി സർക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ (സിഎംപി) വിഷയത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് (കെഎംആർഎൽ) സംസ്ഥാന സർക്കാർ വിശദീകരണം തേടി. ഔദ്യോഗിക ആശയവിനിമയത്തിന് വിരുദ്ധമായ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന ആരോപണത്തിലാണ് ട്രാൻസ്പോർട്ട് വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടത്. തിരുവനന്തപുരം മെട്രോ പദ്ധതിക്കായി സിഎംപി നൽകിയെന്ന തരത്തിൽ കെഎംആർഎല്ലിനെ ഉദ്ധരിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ട് എട്ട് മാസത്തിലേറെയായിട്ടും സിഎംപി പുതുക്കി നൽകിയിരുന്നില്ലെന്നാണ് സർക്കാർ പറയുന്നത്. പുതുക്കിയ രേഖ നൽകിയതായി […]
Read more

തിരുവനന്തപുരം മെട്രോ പദ്ധതി; സിഎംപി പുതുക്കാത്തത് നടപടികൾ വൈകിക്കുന്നു

കൊച്ചി: തിരുവനന്തപുരം മെട്രോ പദ്ധതിയുടെ നടപടികൾ വൈകുന്നു. കൊച്ചി മെട്രോ തയ്യാറാക്കി നൽകിയ സമഗ്ര ഗതാഗത പദ്ധതി (CMP) സംസ്ഥാന സർക്കാർ അംഗീകരിച്ചില്ല. കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് സിഎംപി പുതുക്കണമെന്ന് ഗതാഗത വകുപ്പ് കൊച്ചി മെട്രോയോട് ആവശ്യപ്പെട്ടു. കേന്ദ്ര നിയമപ്രകാരം 20 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിലാണ് മെട്രോ പദ്ധതിക്ക് അനുമതി നൽകുന്നത്. എന്നാൽ തിരുവനന്തപുരം മെട്രോയ്ക്കായി കൊച്ചി മെട്രോ തയ്യാറാക്കിയ സിഎംപിയിൽ ആവശ്യമായ ജനസംഖ്യാ കണക്ക് ഇല്ലെന്നാണ് സർക്കാർ നിലപാട്. ഇതേത്തുടർന്നാണ് സിഎംപി പുതുക്കി നൽകാൻ കൊച്ചി […]
Read more

CMP-DMF ലയനം ഈ മാസം പതിനേഴിന്; പി.കെ. ശശിക്ക് സംസ്ഥാന സെക്രട്ടറി പദവി

പാലക്കാട്: സിഎംപിയും പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള ഡിഎംഎഫും (ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട്) തമ്മിലുള്ള ഈ മാസം 17-ന് ഔദ്യോഗികമായി ലയിക്കും. തൃശ്ശൂരിൽ നടക്കുന്ന ചടങ്ങിലാണ് ലയന പ്രഖ്യാപനം. ലയനത്തിന് പിന്നാലെ പി.കെ. ശശിയെ സിഎംപിയുടെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി പ്രഖ്യാപിക്കുമെന്ന് സിഎംപി ജനറൽ സെക്രട്ടറിയും മന്ത്രിയുമായ സി.പി. ജോൺ അറിയിച്ചു. ഡിഎംഎഫിന്റെ സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച പാലക്കാട്ടെ നയപ്രഖ്യാപന കൺവെൻഷനിലായിരുന്നു ലയന തീയതി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ പി.കെ. ശശിയുമായി ലയനത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നുവെന്നും […]
Read more

പാനൂർ ബോംബ് സ്ഫോടനം: തെളിവെടുപ്പിനിടെ കണ്ടെത്തിയത് പത്തിലധികം ബോംബുകൾ

കണ്ണൂര്‍: പാനൂരില്‍ കഴിഞ്ഞദിവസം സ്‌ഫോടനമുണ്ടായ സ്ഥലത്തുനിന്ന് ഏഴ് ബോംബുകള്‍കൂടി കണ്ടെത്തി. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളിലൊരാളുമായി ശനിയാഴ്ച പോലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് പത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. കഴിഞ്ഞദിവസം ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനംനടന്ന വീടിന്റെ പരിസരത്തുനിന്നാണ് കൂടുതല്‍ ബോംബുകള്‍ കിട്ടിയത്. ഇതോടെ പ്രദേശത്ത് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. ചെറുപറമ്പ് സ്വദേശി ഷബിന്‍ലാല്‍, കുന്നോത്തുപറമ്പ് സ്വദേശി അതുല്‍, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരെയാണ് പാനൂര്‍ പോലീസ് അറസ്റ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix