Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവനന്തപുരം മെട്രോ പദ്ധതി; സിഎംപി പുതുക്കാത്തത് നടപടികൾ വൈകിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: തിരുവനന്തപുരം മെട്രോ പദ്ധതിയുടെ നടപടികൾ വൈകുന്നു. കൊച്ചി മെട്രോ തയ്യാറാക്കി നൽകിയ സമഗ്ര ഗതാഗത പദ്ധതി (CMP) സംസ്ഥാന സർക്കാർ അംഗീകരിച്ചില്ല. കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് സിഎംപി പുതുക്കണമെന്ന് ഗതാഗത വകുപ്പ് കൊച്ചി മെട്രോയോട് ആവശ്യപ്പെട്ടു.

കേന്ദ്ര നിയമപ്രകാരം 20 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിലാണ് മെട്രോ പദ്ധതിക്ക് അനുമതി നൽകുന്നത്. എന്നാൽ തിരുവനന്തപുരം മെട്രോയ്ക്കായി കൊച്ചി മെട്രോ തയ്യാറാക്കിയ സിഎംപിയിൽ ആവശ്യമായ ജനസംഖ്യാ കണക്ക് ഇല്ലെന്നാണ് സർക്കാർ നിലപാട്.

ഇതേത്തുടർന്നാണ് സിഎംപി പുതുക്കി നൽകാൻ കൊച്ചി മെട്രോയോട് സർക്കാർ നിർദേശിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ പുതുക്കിയ സിഎംപി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കൊച്ചി മെട്രോ ഇതുവരെ സമർപ്പിച്ചിട്ടില്ല. സിഎംപി പുതുക്കി സമർപ്പിക്കാത്തത് തിരുവനന്തപുരം മെട്രോ പദ്ധതിയുടെ തുടർനടപടികൾ വൈകാൻ കാരണമാകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix