Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: coconut price

64ൽ നിന്ന് 40ലേക്ക്, തേങ്ങവില കുത്തനെ ഇടിഞ്ഞു; കർഷകർക്ക് ദുരിതം

പാലക്കാട്: സംസ്ഥാനത്ത് തേങ്ങയുടെ വില ഈ വർഷം ആദ്യമായി കിലോയ്ക്ക് 38 മുതൽ 40 രൂപ വരെയായി കുറഞ്ഞു. തമിഴ്നാട്ടിൽ തേങ്ങ ഉൽപാദനം വർധിച്ചതും കേരളത്തിലേക്കുള്ള വരവ് കൂടിയതുമാണ് വില ഇടിയാൻ പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിലും ഇത്തവണ തേങ്ങ ഉൽപാദനം വർധിച്ചിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിൽ കൊപ്രയുടെ വില കുറഞ്ഞതോടെ കൂടുതൽ തേങ്ങ കേരള വിപണിയിലെത്തുന്നതായും വ്യാപാരികൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബറിൽ കിലോയ്ക്ക് 64 രൂപ വരെ എത്തിയിരുന്ന തേങ്ങവില ജനുവരിയിൽ 60–58 രൂപയായി കുറഞ്ഞിരുന്നു. […]
Read more

കൂപ്പുകുത്തി തേങ്ങവില; വെളിച്ചെണ്ണ വില ലീറ്ററിനു 260 രൂപയിലെത്തി

കാസർകോട്: പച്ചത്തേങ്ങയുടെ വില റെക്കോർഡ് ഉയരത്തിൽ നിന്ന് കുത്തനെ ഇടിഞ്ഞു. ഇപ്പോൾ ഒരു കിലോ പച്ചത്തേങ്ങയ്ക്ക് 42 രൂപയും ഉണങ്ങിയ തേങ്ങയ്ക്ക് 52 രൂപയുമാണ് വിപണിയിലെ വില. ഏഴു മാസത്തിനിടെ ഏകദേശം 36 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതിനെ തുടർന്നു കൊപ്രയുടെ വിലയും ഇടിഞ്ഞു. കിലോയ്ക്ക് 200 രൂപയിൽ നിന്നു 150 രൂപയായി കുറഞ്ഞു. ഉണ്ട കൊപ്രയ്ക്ക് 225 രൂപയിൽ നിന്ന് 180 രൂപയിലേക്ക് വില താഴ്ന്നു. വെളിച്ചെണ്ണയുടെ വിലയും ലിറ്ററിന് 260 രൂപ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. […]
Read more
Advertisement
WhiteswanTV Footer