Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Complaints

പരാതികൾക്ക് തത്സമയം മറുപടി നൽകാൻ ഇടുക്കി കളക്ടർ; ഫേസ് ബുക്കിൽ കമന്‍റിടാം, മറുപടി ബുധനാഴ്ചകളിൽ

ഇടുക്കി: ജനങ്ങളുടെ പരാതിയിൽ പരിഹാരം കാണാൻ പുതിയ തുടക്കവുമായി ഇടുക്കി ജില്ലാ കളക്ട‍ർ. ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്ക് തത്സമയം മറുപടി നൽകുമെന്ന് ഇടുക്കി കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്കാണ് കളക്ടർ മറുപടി നൽകുക. പരാതികൾക്ക് പുറമെ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങൾ സംബന്ധിച്ചും ജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാമെന്ന് കളക്ടർ വ്യക്തമാക്കി. അനാവശ്യ ചോദ്യങ്ങളും കോടതി സംബന്ധമായ […]
Read more

മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്ത് ഡിസംബര്‍ 9 മുതല്‍

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന താലൂക്ക് അദാലത്ത് ഡിസംബര്‍ 9 തിങ്കളാഴ്ച്ച ആരംഭിക്കും. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ തിങ്കളാഴ്ച്ച രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കാന്‍ കഴിയുന്നവ തല്‍സമയം തീര്‍പ്പാക്കുകയുമാണ് താലൂക്ക് അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. വലിയ ജനപങ്കാളിത്തം പരിപാടിയിലുണ്ടാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 13 വരെയാണ് അദാലത്തുകള്‍ […]
Read more

അനർഹമായി കണ്ടെത്തിയത് 63,958 മുൻഗണനാ റേഷൻ കാർഡുകൾ

അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശംവെച്ചവരിൽനിന്ന് മൂന്നുവർഷത്തിനകം പിഴയായി ഈടാക്കിയത് 7.34 കോടിയില്‍പ്പരം രൂപ. സംസ്ഥാനത്താകെ 63,958 റേഷൻ കാർഡുടമകളെയാണ് മുൻഗണനപ്പട്ടികയിൽനിന്ന് അനർഹരായി കണ്ടെത്തിയത്. 2021 മേയ് 21 മുതൽ 2024 മാർച്ച് 31 വരെയുള്ള കണക്കാണിത്. നേരിട്ടും ടെലിഫോൺ പരാതി സെല്ലിലൂടെയും അനർഹരെപ്പറ്റി വിവരം കൈമാറാം. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർ/റേഷനിങ് ഇൻസ്പെക്ടറാണ് ഫീൽഡ് തല പരിശോധനനടത്തി അനർഹരെ കണ്ടെത്തുന്നത്. ദുരുപയോഗംചെയ്‌ത സാധനങ്ങളുടെ കമ്പോളവില പിന്നീട് പിഴയായി ഈടാക്കി കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റും.
Read more

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവെന്ന് പരാതി;മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

തിരുവനന്തപുരം:ലിംഗമാറ്റ ശാസ്ത്രക്രിയയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ 13 ശസ്ത്രക്രിയകള്‍ വിജയിച്ചില്ലെന്ന പരാതിയില്‍ സാമ്പത്തിക സഹായം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.ഉത്തരവിന്റെ അടിസ്ഥാനത്തില്‍സര്‍ക്കാര്‍ 3,06,772 രൂപ അനുവദിച്ചു. അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാട്ടാക്കട സ്വദേശി സാഗറിനാണ് തുക അനുവദിച്ചത്. പരാതിക്കാരന് ട്രാന്‍സ്‌ജെന്റര്‍ ഐ.ഡി കാര്‍ഡ് അനുവദിച്ചതായും സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer