Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Controversial Speech

ആ പരാമർശം മുസ്ലിം ലീഗിനെതിരെയുള്ള ട്രോൾ: വിവാദ പരാമർശത്തിൽ കെ ടി ജലീൽ

മലപ്പുറം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളാഞ്ചേരിയിൽ നടത്തിയ പരാമർശം മുസ്ലിം ലീഗിനെതിരെയുള്ള ട്രോൾ ആയിരുന്നെന്ന് തവനൂർ എം എൽ എ കെ ടി ജലീൽ. വളാഞ്ചേരിയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ ” നമ്മുടെ സ്ഥാനാർഥി ഇഹലോകത്തും പരലോകത്തും ഗുണമുള്ളവനായിരിക്കുമെന്ന പരാമർശമാണ് പിന്നീട് വിവാദമായത്. മുസ്ലിം ലീഗ് നേതാക്കളാണ് സാധാരണ അത്തരം പരാമർശങ്ങൾ നടത്താറെന്നും അവരെ കളിയാക്കിക്കൊണ്ടാണ് അത്തരമൊരു പരാമർശം താൻ നടത്തിയതെന്നും, അതെല്ലാവർക്കും മനസ്സിലായിട്ടുണ്ടെന്നും കെ ടി ജലീൽ പറഞ്ഞു. […]
Read more

പോസ്റ്റല്‍ വോട്ട് കേസ്; ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തും

ആലപ്പുഴ: തപാല്‍ വോട്ട് വിവാദ തിരുത്തിയെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ പൊലീസ് ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തിയേക്കും. സുധാകരന്റെ വിവാദ പ്രസംഗത്തില്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് ജില്ലാ വരണാധികാരിയായ കളക്ടറുടെ പരാതിയില്‍ കേസെടുത്തത്. 36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി തപാല്‍ വോട്ട് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് ജി സുധാകരന്‍ നടത്തിയിരിക്കുന്നത്. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പരാമർശം.
Read more

‘എം മുകുന്ദൻ്റെ പരാമര്‍ശം അവസരവാദപരം’; ജി സുധാകരൻ

ആലപ്പുഴ: പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന എം മുകുന്ദന്റെ പരാമര്‍ശത്തിനെതിരെ ജി സുധാകരന്‍. പരാമര്‍ശം അവസരവാദപരമാണെന്നും ഇതാണോ എഴുത്തുകാരുടെ മാതൃകയെന്നും ജി സുധാകരന്‍ ചോദിച്ചു. അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള നിയമസഭയുടെ സാഹിത്യപുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്നും സ്വീകരിച്ച് സംസാരിക്കവെയായിരുന്നു എം മുകുന്ദന്റെ പരാമര്‍ശം. അധികാരത്തിന്റെ കൂടെ നില്‍ക്കരുതെന്ന് പറയുന്നത് തെറ്റായ ധാരണയാണെന്നും പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നുമായിരുന്നു എം മുകുന്ദന്റെ വാക്കുകള്‍ കലയും നാടകവും എല്ലാകാലത്തും ഭരണകൂടത്തെ എതിര്‍ക്കുന്നതാണ്. അനുകൂലിച്ചാല്‍ നാടകം ഇല്ല. […]
Read more

‘വി ഡി സതീശന്‍ നടത്തിയത് ഹിന്ദു വര്‍ഗീയതയെ വെള്ള പൂശാനുള്ള ശ്രമം’:ആഞ്ഞടിച്ച് എം വി ഗോവിന്ദന്‍

മലപ്പുറം: സനാതന ധര്‍മം ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമല്ലെന്ന വി ഡി സതീശന്റെ പ്രസ്താപനയ്‌ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. സതീശന്‍ ഹിന്ദു വര്‍ഗീയതയെ വെള്ള പൂശാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് സെക്രട്ടറിയുടെ പ്രതികരണം. സനാതന ധര്‍മം നമ്മുടെ സംസ്‌കാരമാണെന്നും എങ്ങനെയാണ് അത് ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാകുന്നതെന്നുമായിരുന്നു വി ഡി സതീശന്‍ ചോദിച്ചത്. ശിവഗിരിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു വി ഡി സതീശന്റെ പരാമര്‍ശം. രാജ്യത്തിന്റെ സവിശേഷതയാണത്. ഒരു ജാതി ഒരു മതം ഒരു ദൈവം, അതാണ് സനാതന ധര്‍മം. […]
Read more

സാബു ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാധ്യതകളുമില്ല: വിവാദ പ്രസംഗത്തില്‍ ന്യായീകരണവുമായി എംഎം മണി

ഇടുക്കി: കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ചുള്ള വിവാദപ്രസംഗത്തില്‍ ന്യായീകരണവുമായി എം എം മണി. താന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലയെന്നും സാബു ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാധ്യതകളുമില്ല എന്നും മണി പ്രതികരിച്ചു. കട്ടപ്പന റൂറല്‍ ഡവലപ്പ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യവെയായിരുന്നു മണിയുടെ വിവാദ പ്രസംഗം. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമായിരുന്നു പ്രസംഗത്തില്‍ മണി ചോദിച്ചിരുന്നത്. മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും അതിന്റെ […]
Read more

വിവാദപ്രസംഗം : ന്യായീകരണം, രാജി, തിരിച്ചുവരവ് ഇപ്പോള്‍ തിരിച്ചടി

ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ ഒരുമന്ത്രി യാതൊരു കൂസലുമില്ലാതെ അതേ ഭരണഘടനയെ അവഹേളിക്കുക. അതാണ് 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ കണ്ടത്. അന്ന് സിപിഐഎം ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ മന്ത്രിയായിരുന്ന സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരെ നടത്തിയ പ്രസംഗം പ്രാദേശിക മാധ്യമത്തിലൂടെയാണ് പുറത്തുവന്നത്. സിപിഐഎം ജില്ലാ കമ്മറ്റിയുടെ ഫെയ്‌സ്ബുക്കില്‍ പ്രസംഗം ലൈവായി കൊടുത്തു, വിവാദമാകുന്നത് വരെ ആ വീഡിയോ അതില്‍ നിലനിര്‍ത്തുകയും ചെയ്തു. ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. […]
Read more

Recent News

Advertisement
WhiteswanTV Footer