ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗം ആശങ്കാജനകം; വിമർശനവുമായി കെ.കെ. രമ
കണ്ണൂർ: ധനരാജ് വധക്കേസിലെ കോടതി വിധിക്കെതിരെ വിവാദ പരാമർശം നടത്തിയ പയ്യന്നൂർ മുൻ എംഎൽഎയും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി കെ.കെ. രമ എംഎൽഎ. മനുഷ്യനെ പച്ചയ്ക്ക് വെട്ടിക്കൊല്ലാൻ മടിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന തരത്തിലുള്ള പ്രസംഗമാണ് മധുസൂദനൻ നടത്തിയതെന്നും ഇത് ആശങ്കാജനകമാണെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു. കൊലവിളി പ്രസംഗങ്ങൾ ഇതാദ്യമായല്ലെന്നും ധനരാജ് വധക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടാതിരുന്നതിന് ഉത്തരവാദി സിപിഐഎം ആണെന്നും കെ.കെ. രമ ആരോപിച്ചു. പിണറായി വിജയൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് […]
Read more