സൗന്ദര്യവർധക വസ്തുക്കളിൽ അളവിൽ കവിഞ്ഞ് മെർക്കുറി; 33 സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു
തിരുവനന്തപുരം: വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വ്യാപനം തടയാനായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ ‘ഓപ്പറേഷന്‍ സൗന്ദര്യ’ പരിശോധനയില്‍ 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. കൂടാതെ ഏഴ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പരിശോധനയുടെ മൂന്നാം ഘട്ടം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യം രണ്ടുഘട്ട പരിശോധനകളില്‍, സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ദുരുപയോഗം ചെയ്യപ്പെട്ട രാസവസ്തുക്കളുടെ അളവുകൂടുതലാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ലിപ്സ്റ്റിക്, ഫേസ് ക്രീം തുടങ്ങിയ സാമ്പിളുകളില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ മെര്‍ക്കുറി കണ്ടെത്തിയിട്ടുണ്ട്. […]
Read more