കോൺഗ്രസ് മുക്ത ഭാരതത്തിന് ബിജെപിയ്ക്ക് സിപിഎമ്മിന്റെ പിന്തുണ: രമേശ് ചെന്നിത്തല
എംവി ഗോവിന്ദന്റെ ആർഎസ്എസ് ബന്ധത്തെപറ്റിയുള്ള പരാമർശം വോട്ട് കിട്ടാനുള്ള കള്ളക്കളിയെന്ന് രമേശ് ചെന്നിത്തല. ആർഎസ്എസുമായി സിപിഎമ്മിന് എല്ലാക്കാലത്തും അന്തർധാരയുണ്ട്. ഇപ്പോഴത്തെ പരാമർശം എം സ്വരാജിന് വോട്ട് കിട്ടാനുള്ള കൂർമബുദ്ധിയുടെ ഭാഗമായി ഉണ്ടായ ബുദ്ധിയിൽ നിന്നും വന്നതാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. അതിനു സിപിഎം പൂർണ പിന്തുണ നൽകുകയാണ് ചെയ്യുന്നത്. നിലമ്പൂരിൽ യുഡിഎഫ് വിജയം സുനിശ്ചിതമാണ്. എൽഡിഎഫിന്റെ കള്ളപ്രചരണം ജനങ്ങൾ തിരിച്ചറിയും. പിവി അൻവർ പിടിക്കുക എൽഡിഎഫ് വോട്ടുകൾ മാത്രമാണെന്നും ചെന്നിത്തല […]
Read more