Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CPM

പാലക്കാട് ബി.ജെ.പി ജയിക്കാതിരിക്കാനുള്ള തന്ത്രങ്ങൾക്കാണ് നേതൃത്വം കൊടുക്കേണ്ടത് ; പി.വി അൻവർ

മലപ്പുറം : പാലക്കാട് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നതെന്ന് പി.വി അൻവർ എം.എൽ.എ. അവിടെ ബി.ജെ.പി ജയിക്കാതിരിക്കാനുള്ള തന്ത്രങ്ങൾക്കാണ് മതേതര ജനാധിപത്യ ശക്തികൾ നേതൃത്വം കൊടുക്കേണ്ടതെന്നും പി.വി. അൻവർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വളരെ നേരിയ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പിൽ ജയിച്ചത്. ഇത്തവണ സീറ്റ് പിടിക്കാനുള്ള മുന്നൊരുക്കത്തിലാണ് ബി.ജെ.പി മുന്നണി. സംസ്ഥാന നേതാവ് സുരേന്ദ്രനെവരെ അവർ ആലോചിക്കുന്നത് ഇവിടെ ജയിക്കുമെന്ന ഉറപ്പുള്ളതിനാലാണ്. അതിനാൽയു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള പോരിന്റെ ഫലം അനുഭവിക്കാൻപോകുന്നത് ബി.ജെ.പിയായിരിക്കും. ഈ രണ്ട് […]
Read more

നേതാക്കളുടെ പെട്ടി തൂക്കിയാണ് രാഹുൽ ; പി. സരിൻ

പാലക്കാട് : നേതാക്കളുടെ പെട്ടി തൂക്കിയാണ് രാഹുലെന്ന് കോൺഗ്രസ് പുറത്താക്കിയ പി. സരിന്‍റെ പരിഹാസം. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രധാന പണി. ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നത്. പെട്ടികളിൽ പണം നിറക്കുന്ന ആളാണ് രാഹുൽ. കൊണ്ടുവന്ന പെട്ടികൾ നവംബർ 23 കഴിഞ്ഞാൽ അതുപോലെ തിരികെ കൊണ്ടുപോകാം. – പി. സരിൻ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രണ്ടു ദിവസമായി ബിജെപി ചിത്രത്തിൽ തന്നെയി​ല്ലെന്നും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്നും […]
Read more

പി.വി അന്‍വറിന് വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം : നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന് വക്കീല്‍ നോട്ടീസ്. സി.പി.ഐക്കെതിരെ അപവാദ പ്രചരണം നടത്തിയതിനാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അന്‍വര്‍ ആലപ്പുഴയില്‍ ഈ മാസം 14 ന് നടത്തിയ വാർത്തസമ്മേളനത്തില്‍ സി.പി.ഐ 2011ലും 2021ലും ഏറനാട് സീറ്റ് മുസ്‍ലിംലീഗിന് വിൽപന നടത്തിയതായി ആരോപിച്ചതിന്മേലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തിരുവനന്തപുരം ആനയറ സ്വദേശിയും സി.പി.ഐ അഭിഭാഷക സംഘടനാ നേതാവുമായ എസ്.എസ്. ബാലുവാണ് നോട്ടീസ് അയച്ചത്. 2011ൽ അന്നത്തെ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവന്റെ നേതൃത്വത്തിൽ 25 ലക്ഷം രൂപക്ക് […]
Read more

സി.പി.ഐക്ക് വേണ്ടി വയനാട്ടിൽ നിന്നും സത്യൻ മൊകേരി മത്സരിക്കും

കൽപ്പറ്റ : ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വയനാട് നിന്നും സി.പി.ഐ സ്ഥാനാർഥിയായി സത്യൻ മൊകേരി മത്സരിക്കും. വയനാട് ജില്ല കമ്മിറ്റിയാണ് സത്യൻ മൊകേരിയുടെ പേര് ശിപാർശ ചെയ്തത്. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിലിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്. സി.പി.ഐ ദേശീയ കൗൺസിൽ അംഗമായ ഇദ്ദേഹം മൂന്ന് തവണ എം.എൽ.എ ആയിട്ടുണ്ട്. മുമ്പ് സത്യൻ മൊകേരി മത്സരിച്ചപ്പോൾ വയനാട് മണ്ഡലത്തിൽ സി.പി.ഐ മികച്ച പ്രകടനവും നടത്തിയിരുന്നു.
Read more

പി. സരിൻ ഇടതുപക്ഷത്തേയ്ക്ക്

പാലക്കാട് ; രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞ പി. സരിൻ ഇടതുപക്ഷത്തേയ്ക്ക്. കോണ്‍ഗ്രസിലെ സരിന്‍റെ പ്രാഥമിക അംഗത്വം റദ്ദാക്കി കോണ്‍ഗ്രസ്. താൻ ഇനി ഇടതുപക്ഷത്തിന് ഒപ്പമായിരിക്കുമെന്ന് മുൻ കോൺഗ്രസ് നേതാവ് പി.സരിനും അറിയിച്ചു. എൽ.ഡി.എഫ് ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സരിന്‍ പറഞ്ഞു. സരിൻ വാർത്തസമ്മേളനം നടത്തുന്നതിനിടെ തന്നെ പാർട്ടിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയുള്ള ഉത്തരവും വന്നിരുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സരിനെ പുറത്താക്കുകയാണെന്ന് കെ.പി.സി.സിയുടെ വാർത്താകുറിപ്പിൽ അറിയ്ക്കുകയായിരുന്നു. വി.ഡി സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തെന്നും പാർട്ടിയെ […]
Read more

വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് പി. സരിന്‍

പാലക്കാട് : പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ പി. സരിൻ. പാർട്ടിയിൽ ഉടമ – കീഴാള ബന്ധമാണുള്ളത്. സതീശന് പരസ്പര ബഹുമാനമില്ല. പ്രതിപക്ഷ നേതാവായത് അട്ടിമറിയിലൂടെയാണ്. വി.ഡി സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തെന്നും പാർട്ടിയെ ദുർബലപ്പെടുത്തിയെന്നും സരിൻറെ ആരോപണം. ഇങ്ങനെ പോയാൽ 2026ൽ പാർട്ടി പച്ചപിടിക്കില്ലെന്നും സരിൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത രാജാക്കന്മാരെപ്പോലെയാണ് വി.ഡി സതീശന്‍ ഓരോ നീക്കങ്ങളും നടത്തുന്നതെന്നും പി.സരിന്‍ പറഞ്ഞു.
Read more

സരിനെ സ്ഥാനാർത്ഥിയാക്കുന്ന സി.പി.എമ്മിനോട് ലജ്ജ തോന്നുന്നു ; കെ. സുധാകരൻ.

ഗുരുവായൂർ : ഇന്നലെവരെ സി.പി.എമ്മിനെ കൊത്തിവലിച്ച നാവാണ് സരിൻ്റേത്. ആ നാവെടുത്ത് വായിൽ വക്കാൻ സി.പി.എമ്മിന് സാധിക്കുമെങ്കിൽ സി.പി.എമ്മിന് എന്ത് വൃത്തികേടും കാണിക്കാൻ സാധിക്കുമെന്നാണ് അർത്ഥമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ. പോകുന്നവർ പോകട്ടെ. ആരെയും പിടിച്ചു കെട്ടി നിർത്താൻ പറ്റില്ല. സരിൻ പോകരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം. ആ കാര്യം ഞങ്ങൾ സരിനെ അറിയിച്ചിട്ടുണ്ട്. സരിൻ്റെ വാർത്തസമ്മേളനത്തിൽ പാർട്ടി വിരുദ്ധത ഉണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കും. വിട്ടുപോകുന്ന ആൾക്കെതിരെ നടപടി എടുത്തിട്ടും കാര്യമില്ലല്ലോ. പാർട്ടിതലത്തിൽ ചർച്ചചെയ്ത് […]
Read more

സ്ഥാനങ്ങൾ കിട്ടാത്തതിൻ്റെ പേരിൽ പ്രതിഷേധിക്കുകയാണെങ്കിൽ കോൺഗ്രസിൽ ആദ്യം പ്രതിഷേധിക്കേണ്ടത് ഞാൻ ; രമേശ് ചെന്നിത്തല

ഗുരുവായൂർ: പാലക്കാടും ചേലക്കരയും വയനാടും കോൺഗ്രസ് നേടാൻ പോകുന്നത് വമ്പിച്ച വിജയമെന്ന് രമേശ് ചെന്നിത്തല. പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തലിനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് പി.സരിൻ ഇടഞ്ഞത്. സ്ഥാനങ്ങൾ കിട്ടാത്തതിൻ്റെ പേരിൽ പ്രതിഷേധിക്കുകയാണെങ്കിൽ കോൺഗ്രസിൽ ആദ്യം പ്രതിഷേധിക്കേണ്ടത് താനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഞാൻ എല്ലാവർക്കും മാതൃകയാണ്. ചാണ്ടി ഉമ്മൻ വിട്ടു നിൽക്കുന്നത് തിരക്കു കൊണ്ടാകാം. ചിലർ സ്വതന്ത്രരായി വരുന്നതുകൊണ്ട് പാർട്ടി കുത്തഴിഞ്ഞെന്ന് പറയാനാവില്ല. സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്രരായി വരുന്നത് ശരിയായ നടപടിയല്ല. […]
Read more

എ.ഡി.എം നവീൻ ബാബു ആത്മഹത്യ ; പി.പി ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു

തിരുവനന്തപുരം : യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യം കണ്ണൂർ ജില്ലാ കമ്മിറ്റിയും സംസ്ഥാന സർക്കാറും പരിശോധിക്കട്ടെ. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളുണ്ടാകും. – എം.വി ഗോവിന്ദൻ പറഞ്ഞു. നേരത്തെ നവീൻ ബാബുവിന്‍റെ […]
Read more

ശബരിമല കോഓഡിനേറ്റർ സ്ഥാനത്തുനിന്ന്​ എ.ഡി.ജി.പി എം.ആർ അജിത്‌ കുമാറിനെ നീക്കി

തിരുവനന്തപുരം : ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് എം.ആർ. അജിത്‌ കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയതിന് പിന്നാലെ ശബരിമല കോഓഡിനേറ്റർ സ്ഥാനത്തുനിന്ന്​ എ.ഡി.ജി.പി എം.ആർ. അജിത്‌ കുമാറിനെ നീക്കി. എ.ഡി.ജി.പി എസ്‌. ശ്രീജിത്തിനാണ്‌ പകരംചുമതല. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കാണ് ശബരിമലയിലെ പൊലീസ് ചീഫ് കോഓഡിനേറ്റർ ഉത്തരവാദിത്തം നൽകാറ്​. നിലവിൽ അജിത്കുമാർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയല്ല. മുമ്പ്​ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല അവലോകന യോഗത്തിൽനിന്ന്​ അജിത്‌കുമാറിനെ ഒഴിവാക്കിയിരുന്നു. എ.ഡി.ജി.പിക്കെതിരെ […]
Read more

Recent News

Advertisement
WhiteswanTV Footer