Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cricket

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തോല്‍വി

വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡയ്ക്കെതിരെ കേരളത്തിന് 62 റണ്‍സിന്റെ തോല്‍വി. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച നടന്ന മത്സരത്തിൽ 404 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടർന്ന കേരളം 45.5 ഓവറില്‍ 341 റണ്‍സിന് എല്ലാവരും പുറത്തായി. മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ മത്സരമാണിത്. മത്സരത്തിൽ ടോസ് നേടിയ കേരളം ബറോഡയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. പക്ഷേ ഈ തീരുമാനം തെറ്റാണെന്നു തെളിയിക്കുന്നതായിരുന്നു ബറോഡയുടെ ബാറ്റിങ്.
Read more

റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറൻ്റ്

ഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറൻ്റ്. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) തട്ടിപ്പ് കേസിലാണ് അറസ്റ്റ് വാറന്റ്. ജീവനക്കാരുടെ പി എഫ് അക്കൗണ്ടിൽ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് താരത്തിന് എതിരെയുളള ആരോപണം. പിഎഫ് റീജിയണൽ കമ്മീഷണർ എസ് ഗോപാൽ റെഡ്ഡിയാണ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. റോബിൻ ഉത്തപ്പയുടെ സഹ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന […]
Read more

വിരമിക്കൽ തീരുമാനം വലിയ ആശ്വാസവും സംതൃപ്തിയും നൽകി: ആർ അശ്വിൻ

വിരമിക്കൽ തീരുമാനം വലിയ ആശ്വാസവും സംതൃപ്തിയും നൽകിയെന്ന് ക്രിക്കറ്റ് താരം ആർ അശ്വിൻ.‘വിരമിക്കലിനെക്കുറിച്ച് ഏറെ നാളായി ചിന്തിക്കുന്നുണ്ടെന്നും എന്നാൽ ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് തീരുമാനം എടുത്തതെന്നും അശ്വിൻ പ്രതികരിച്ചു. തന്നെ സംബന്ധിച്ച് ഇതൊരു വലിയ തീരുമാനല്ല. എല്ലാ ക്യാപ്റ്റൻമാർക്ക് കീഴിലും വളരെ ആസ്വദിച്ചും സ്വാതന്ത്രവുമായാണ് കളിച്ചത്. അതേ സമയം ഇന്ത്യൻ ക്യാപ്റ്റനാവാൻ കഴിയാത്തതിൽ ഒരു വിഷമവും പരാതിയുമില്ലെന്നും അശ്വിൻ പറഞ്ഞു.
Read more

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ആർ അശ്വിൻ വിരമിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വിരമിച്ചു. ബോർഡർ- ഗവാസ്‌കർ ട്രോഫി പരമ്പരയിൽ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി അശ്വിൻ രംഗത്തെത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നിലയിൽ ഇത് തന്റെ അവസാന ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. 106 ടെസ്റ്റുകളിൽ നിന്ന് 537 വിക്കറ്റുകളാണ് തൻ്റെ കരിയറിൽ അശ്വിൻ നേടിയത്. 2011ൽ ഏകദിന ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു […]
Read more

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി; മഴയിൽ കുതിർന്ന് ആദ്യ ദിനമത്സരം നിർത്തിവെച്ചു

ബ്രിസ്‌ബെയ്ന്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം മഴ കാരണം നിർത്തിവെച്ചു. ഗാബയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് തെരഞ്ഞെടുത്തു. ആറാം ഓവറില്‍ തന്നെ സ്‌റ്റേഡിയത്തില്‍ മഴ തുടങ്ങിയിരുന്നു. 13.2 ഓവര്‍ എറിയുമ്പോഴേക്കും കനത്ത മഴ പെയ്തതോടെ മത്സരം നിര്‍ത്തി വെച്ചു. ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമാകാതെ 28 റണ്‍സെടുത്തു. മഴ കാരണം നിർത്തിവച്ച കളി അടുത്ത ദിവസം പ്രാദേശിക സമയം രാവിലെ 09:50-ന് പുനരാരംഭിക്കും.
Read more

ഇന്ത്യക്ക് പത്ത് വിക്കറ്റ് തോൽവി, അഡ്‌ലെയ്ഡിൽ തിരിച്ചടിച്ച് ഓസീസ്

അഡ്‌ലെയ്ഡ്: പിങ്ക് ബോൾ വീണ്ടും ഇന്ത്യയെ ചതിച്ചു. അഡ്‌ലെയ്ഡിൽ നടന്ന ഡേ നൈറ്റ് ടെസ്റ്റിൽ ഓസീസിന് എതിരെ ഇന്ത്യക്ക് പത്ത് വിക്കറ്റിൻ്റെ നാണം കെട്ട തോൽവി. രണ്ടാം ഇന്നിങ്സിൽ വെറും 175 റൺസിന് ഇന്ത്യയെ പുറത്താക്കിയ ആതിഥേയർ വിജയലക്ഷ്യമായ 19 റൺസ് വിക്കറ്റ് നഷ്ടം കൂടാതെ അടിച്ചെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമും 1-1 എന്ന നിലയിൽ ആയി. പെർത്തിലെ ഒന്നാം ടെസ്റ്റിൽ 295 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. മൂന്നാം ദിനമായ ഇന്ന് അഞ്ചിന് […]
Read more

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ 180 ന് പുറത്ത്, സ്റ്റാര്‍ക്കിന് ആറ് വിക്കറ്റ്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. പിങ്ക് ബോൾ ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 180 റണ്‍സിന് പുറത്തായി. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്‌കോറര്‍. ആറ് വിക്കറ്റ് വീഴ്ത്തിയ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. ഇന്നിംഗ്‌സിന്റെ ആദ്യപന്തില്‍ തന്നെ ഓപ്പണര്‍ ജയ്‌സ്വാള്‍ സ്റ്റാര്‍ക്കിന് മുന്നില്‍ എല്‍ബിഡബ്ല്യു ആയി പുറത്തായി. രണ്ടാം വിക്കറ്റില്‍ ഗില്ലും രാഹുലും 69 റണ്‍്‌സ് ചേര്‍ത്തു. കൂട്ടുകെട്ട് […]
Read more

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി; ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം

പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 295 റണ്‍സിന് ജയം. 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് തോൽവി സമ്മതിച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർ ഇന്ത്യയുടെ ജയത്തിന് വഴിയൊരുക്കി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡില്‍ നടക്കും. ഡേ-നൈറ്റ് ടെസ്റ്റാണ് അഡ്‌ലെയ്ഡിലേത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 150 റൺസിനെതിരെ 104 റൺസിൽ ഓസ്ട്രേലിയയുടെ […]
Read more

പെര്‍ത്തില്‍ വിക്കറ്റ് പെയ്ത്ത്, ഓസ്‌ട്രേലിയയ്ക്കും ബാറ്റിംഗ് തകര്‍ച്ച

പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം അരങ്ങുവാണ് ബൗളര്‍മാര്‍. ആദ്യദിനം മൊത്തം പതിനേഴ് വിക്കറ്റുകള്‍ വീണു. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 150 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 67 എന്ന ദയനീയ അവസ്ഥയിലാണ്. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യന്‍ സ്‌കോര്‍ മറികടക്കാന്‍ ഇനിയും 84 റണ്‍സ് കൂടി വേണം. വെറും 17 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ നായകന്‍ ജസ്പ്രീത് ബൂംറയാണ് ആതിഥേയരെ […]
Read more

ബാറ്റിംഗ് നിര തകര്‍ന്നു, ഇന്ത്യ 150 ന് പുറത്ത്

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 150 ന് പുറത്ത്. മുന്‍നിര ബാറ്റിംഗ് തകര്‍ന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ നിരയില്‍ നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 41 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്‌കോറര്‍. ഓസീസിനായി ജോഷ് ഹാസില്‍വുഡ് നാലും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബൂംറ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പേസിനെ തുണയ്ക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix