Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cricket

ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം; സെലക്ഷൻ കമ്മിറ്റി യോഗം ഈ മാസം

മുംബൈ: ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം വൈകും. ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റി യോഗം ഈ മാസം 18, 19 തീയതികളിൽ ഒന്നിൽ നടക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡ‍ന്റ് രാജീവ് ശുക്ല അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ടീമിനെയും ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എല്ലാം അവരുടെ ചാംപ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ ബംഗ്ലദേശിനെതിരെ 20 നാണ് ഇന്ത്യയുടെ ആദ്യ […]
Read more

വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടി ദേവദത്ത് പടിക്കല്‍

വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടി മലയാളി താരം ദേവദത്ത് പടിക്കല്‍.ലിസ്റ്റ് എ ക്രിക്കറ്റില്‍ ദേവദത്ത് സ്വന്തമാക്കുന്ന ഒന്‍പതാമത് സെഞ്ച്വറിയാണ് ഇത്. വെറും 30 ഇന്നിങ്‌സുകളില്‍ നിന്നാണ് ഒന്‍പത് സെഞ്ച്വറികള്‍ താരം നേടിയത്. ബറോഡയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ കര്‍ണാടകയ്ക്ക് വേണ്ടിയാണ് ദേവദത്ത് സെഞ്ച്വറി നേടിയത്. വഡോദരയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 99 പന്തില്‍ നിന്ന് 15 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ 102 റണ്‍സാണ് എടുത്തത്.
Read more

കെ എല്‍ രാഹുലിന്റെ ആവശ്യം നിരസിച്ച് ബിസിസിഐ; സഞ്ജു സാംസണ് തിരിച്ചടി

ജനുവരി 22 മുതൽ നടക്കുന്ന ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തന്നെ പരിഗണിക്കരുതെന്ന കെ എല്‍ രാഹുലിന്റെ ആവശ്യം നിരസിച്ച് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി. തനിക്ക് ചെറിയ ഇടവേള ആവശ്യമാണെന്ന് ബിസിസിഐയെ അറിയിച്ച കെ എൽ രാഹുലിന്റെ ആവശ്യം അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തള്ളി. നേരത്തെ രാഹുലിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചെന്നും ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിൽ‌ രാഹുൽ ഭാ​ഗമാകില്ലെന്നുമാണ് വാർത്തകൾ വന്നിരുന്നത്. ഇം​ഗ്ലണ്ട് പരമ്പരയില്‍ കെ എൽ രാഹുലിനെ തന്നെയാണ് ഒന്നാം വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായി […]
Read more

ഹിന്ദി രാഷ്ട്രഭാഷയല്ല എന്ന ആർ അശ്വിന്റെ പരാമർശം; പിന്തുണച്ച് ബിജെപി നേതാവ് കെ അണ്ണാമലൈ

ചെന്നൈ: ഹിന്ദി രാഷ്ട്രഭാഷയല്ല എന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി. തമിഴ്‌നാട് സംസ്ഥന അധ്യക്ഷന്‍ കെ അണ്ണാമലൈ. കൃത്യതയുള്ള കാര്യമാണ് അശ്വിൻ പറഞ്ഞതെന്നും ഹിന്ദി രാഷ്ട്രഭാഷയല്ലെന്നും അത് സൗകര്യപ്രദമായ ഭാഷയാണെന്നും അണ്ണാമലൈ വ്യക്തമാക്കി. ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗികഭാഷ മാത്രമാണെന്നും കഴിഞ്ഞ ദിവസമാണ് രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞത്. ‘ശരിയാണ്. അത് നമ്മുടെ രാഷ്ട്രഭാഷയല്ല. എന്റെ പ്രിയസുഹൃത്ത് അശ്വിന്‍ മാത്രമല്ല, അണ്ണാമലൈയും അത് നിങ്ങളോട് പറയുകയാണ്. അത് രാഷ്ട്രഭാഷയല്ല. അതൊരു പാലമായി […]
Read more

ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രമാണ്: ആർ അശ്വിൻ

ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല, മറിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഒരു ഔദ്യോഗിക ഭാഷ മാത്രമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ. ചെന്നൈയിലെ ഒരു എൻജിനീയറിങ് കോളജിൽ നടന്ന പരിപാടിക്കിടെയാണ് അശ്വിന്റെ പരാമർശം. വേദിയിൽവച്ച് ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകൾ സംസാരിക്കാൻ അറിയാമോയെന്ന് അശ്വിൻ വിദ്യാർഥികളോട് ചോദിച്ചായിരുന്നു അശ്വിന്റെ ഈ പരാമർശം. അശ്വിന്റെ പ്രതികരണത്തെ വലിയ കയ്യടികളോടെ വിദ്യാർഥികൾ സ്വീകരിച്ചു. എന്നാൽ പരാമർശത്തിൽ താരത്തിനെതിരെ ബിജെപി രംഗത്തെത്തി. അശ്വിൻ ഭാഷാ […]
Read more

SA20 യില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കണം: ഡിവില്ലിയേഴ്‌സ്‌

ദക്ഷിണാഫ്രിക്കൻ ഫ്രാഞ്ചൈസി ടൂര്‍ണമെന്റായ എസ്എ 20 ലീഗില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ച് എബി ഡിവില്ലിയേഴ്സ്. ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഡിവില്ലിയേഴ്സ്. എസ്എ20യുടെ മൂന്നാം പതിപ്പ് ജനുവരി ഒന്‍പതിന് ആരംഭിക്കും. കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനെത്തിയാല്‍ ടൂര്‍ണമെന്റിന്റെ നിലവാരവും ജനപ്രീതിയും വര്‍ദ്ധിക്കുമെന്നും തരാം അഭിപ്രായപ്പെട്ടു. കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ എസ്എ20യില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും ഡിവില്ലിയേഴ്സ് അറിയിച്ചു. ടൂർണമെന്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഡിവില്ലിയേഴ്സിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയിലെ പ്രധാനപ്പെട്ട താരവും ഐപിഎല്ലില്‍ […]
Read more

ഋഷഭ് പന്തിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ല: സഞ്ജയ് ബംഗാർ

ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയിൽ ഋഷഭ് പന്തിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ലെന്ന് ഇന്ത്യൻ മുൻ താരവും ബാറ്റിങ് കോച്ചുമായിരുന്ന സഞ്ജയ് ബംഗാർ. ഇന്ത്യയുടെ ട്വന്റി20 ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനം സഞ്ജു സാംസണ് ആയിരിക്കും. ട്വന്റി20 ലോകകപ്പ് നേടിയ ടീമിൽ ഉൾപ്പെട്ട താരമാണ് പന്ത് എങ്കിലും ഇംഗ്ലണ്ടിനെതിരെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം. കാരണം ടീമിൽ രണ്ട് വിക്കറ്റ് കീപ്പർ ബാറ്റേഴ്സിനെ പ്ലേയിങ് ഉൾപ്പെടുത്താനുള്ള സാധ്യത വിരളമാണ്.
Read more

‘ചക്‌ദേ ഇന്ത്യ’ എന്ന ഹിന്ദി ഗാനത്തിന് ചുവടുവെച്ച് വിനോദ് കാംബ്ലി, ഒപ്പം നഴ്സും

താനെ: ആശുപത്രിയില്‍ നിന്ന് ‘ചക്‌ദേ ഇന്ത്യ’ എന്ന ഹിന്ദി ഗാനത്തിന് ചുവടുവെച്ച് വിനോദ് കാംബ്ലി. മോശം ആരോഗ്യനിലയെ തുടര്‍ന്ന് ആശുപത്രിയിൽ കഴിയുന്ന താരം പാട്ടിനു ചുവടുവെക്കുന്ന പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്. താനെയിലെ ആകൃതി ഹോസ്പിറ്റലിലെ നഴ്‌സിനും ജീവനക്കാര്‍ക്കുമൊപ്പം ‘ചക്‌ദേ ഇന്ത്യ’ എന്ന പ്രശസ്തമായ ഗാനത്തിന് ചുവടുവെക്കുന്നതാണ് വീഡിയോ. ആശുപത്രിയിലെ നഴ്‌സിനൊപ്പം പാട്ടിന്റെ താളത്തിനൊത്ത് പതുക്കെ കാലുകളും കൈകളും ചലിപ്പിക്കുന്ന കാംബ്ലി ‘ചക്ദേ ഇന്ത്യ’ ഏറ്റുപാടുന്നുണ്ട്. മൂത്രാശയ അണുബാധയെ തുടർന്നാണ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read more

ബുംറക്ക് ‘ഡബിള്‍ സെഞ്ചുറി’; വിക്കറ്റ് നേട്ടത്തില്‍ അപൂര്‍വ റെക്കോർഡ്

മെല്‍ബണ്‍: ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ട്രോഫി പരമ്പരയിൽ അപൂര്‍വ നേട്ടവുമായി ജസ്പ്രീത് ബുംറ. ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് താരം. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന്റെ നാലാം ദിനം ട്രാവിസ് ഹെഡിനെ പുറത്താക്കിയതോടെയാണ് ബുംറ 200 വിക്കറ്റ് തികച്ചത്. ഇതോടെ ഏറ്റവും വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോഡ് ബുംറ സ്വന്തമാക്കി. 20-ന് താഴെ ശരാശരി നിലനിര്‍ത്തിക്കൊണ്ട് ടെസ്റ്റില്‍ 200 വിക്കറ്റ് നേടുന്ന ചരിത്രത്തിലെ ആദ്യത്തെ ബൗളറാണ് ബുംറ. 44-ാം ടെസ്റ്റ് […]
Read more

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി: നാലാം ടെസ്റ്റിൽ താനുണ്ടാകുമെന്ന് രോഹിത് ശർമ

മെല്‍ബണ്‍: ബോർഡർ ഗാവസ്‌കർ ട്രോഫിയി നാലാം ടെസ്റ്റിൽ താൻ കളിക്കുമെന്ന് രോഹിത് ശർമ. നേരത്തെ പരിശീലന സെഷനിൽ കാൽമുട്ടിന് പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ നാലാം ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിലാണ് രോഹിതിന്റെ തുറന്നു പറച്ചിൽ. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ നാലാം മത്സരം വ്യാഴാഴ്ച്ച മെല്‍ബണിൽ നടക്കും. ജയിക്കുന്ന ടീമിന് പരമ്പരയില്‍ 2-1ന് ലീഡ് ലഭിക്കും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix