Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cricket

ഐപിഎല്‍: ലക്‌നൗവിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ് തോല്‍പ്പിച്ചത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടക്കുകയായിരുന്നു പുറത്താക്കാതെ 26 റണ്‍സ് എടുത്ത ധോണിയാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തില്‍166 റണ്‍സ് എടുത്തു. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമുള്ള ചെന്നൈയുടെ ജയമാണ് ഉണ്ടായത്. അതേസമയം, […]
Read more

ക്രിക്കറ്റ് താരം റിങ്കു സിങ്ങും എസ്പി എംപി പ്രിയ സരോജും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ട്

ലഖ്നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു. സമാജ് വാദി പാര്‍ട്ടി നേതാവും ലോക്സഭാ എംപിയുമായ പ്രിയ സരോജ് ആണു വധു. അതേസമയം, കഴിഞ്ഞ ദിവസം വിവാഹനിശ്ചയ ചടങ്ങ് നടന്നതായുള്ള പ്രചാരണങ്ങള്‍ എംപിയുടെ പിതാവും എസ്പി എംഎല്‍എയുമായ തൂഫാനി സരോജ് തള്ളി. എന്നാല്‍, ഇരു കുടുംബങ്ങളും തമ്മില്‍ വിവാഹം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.എന്നാല്‍ വിവാഹവാര്‍ത്തയോട് റിങ്കുവും പ്രിയയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും തമ്മിലുള്ള വിവാഹത്തെ കുറിച്ച് കുടുംബം കാര്യമായി ആലോചിക്കുന്നുണ്ട്. വിവാഹം ആയതിനാല്‍ […]
Read more

ഐപിഎല്‍; പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

പഞ്ചാബ്: . ഐപിഎല്‍ ക്രിക്കറ്റില്‍ ശനിയാഴ്ച രണ്ടാം മത്സരത്തില്‍ രാജസ്ഥാന് 50 റണ്‍സിന്റെ വിജയം.പഞ്ചാബിന്റെ ഹോംഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ജെയ്‌സ്വാളിന്റെ അര്‍ധസെഞ്ചുറിയും സഞ്ജുവിന്റേ 26 പന്തില്‍ 38 റണ്‍സും റിയാന്‍ പരാഗിന്റെ 25 പന്തില്‍ 43 റണ്‍സും 205 റണ്‍സ് എന്ന വിജയലക്ഷ്യത്തിലെത്തിച്ചു. രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 205/4, പഞ്ചാബ് കിങ്സ് 155/9. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറില്‍തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. പ്രിയാന്‍ഷ് ആര്യയുടെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും വിക്കറ്റുകള്‍ […]
Read more

ഐപിഎല്‍; മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം

ലഖ്‌നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് പരാജയം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 12 റണ്‍സിനാണ് മുംബൈയെ തോല്‍പ്പിച്ചത്. 31 പന്തില്‍ 60 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കിയ വിഘ്‌നേഷിനും ഹാര്‍ദിക് പാണ്ഡ്യയുടെ അഞ്ചുവിക്കറ്റ് നേട്ടത്തിനും ലഖ്‌നൗവിന്റെ കുതിപ്പിനെ പിടിച്ചുനിര്‍ത്താനായില്ല. ഐപിഎല്‍ ക്രിക്കറ്റില്‍ വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റുചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 20 ഓവറില്‍ എട്ടിന് 203 റണ്‍സെടുത്തു. മിച്ചല്‍ മാര്‍ഷ് 31 പന്തില്‍ 60 റണ്‍സെടുത്തപ്പോള്‍, മറ്റൊരു ഓപ്പണര്‍ എയ്ഡന്‍ […]
Read more

പട്ടൗഡി ട്രോഫി നിര്‍ത്തലാക്കുമെന്ന് റിപ്പോർട്ട്

മുബൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ വിജയികള്‍ക്ക് നല്‍കുന്ന ട്രോഫിയായ പട്ടൗഡി ട്രോഫി പിന്‍വലിക്കാന്‍ ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും (ECB) ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകൾ. സംഭവത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇംഗ്ലണ്ടും തമ്മില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്റെ 75ആം വാര്‍ഷികത്തോട് അനുബന്ധിച്ച് 2007ലാണ് പട്ടൗഡി ട്രോഫി ആദ്യമായി അവതരിപ്പിച്ചത്. ഇതിഹാസ ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും പിതാവ് ഇഫ്തിഖര്‍ അലി ഖാന്‍ പട്ടൗഡിയുടെയും സ്മരണാര്‍ത്ഥമാണ് ട്രോഫിക്ക് ഈ […]
Read more

വനിതാ പ്രീമിയര്‍ ലീഗ് ഫൈനല്‍; ഡല്‍ഹി കാപിറ്റല്‍സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം ഇന്ന്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് – ഡല്‍ഹി ക്യാപിറ്റല്‍സ് കിരീട പോരാട്ടം. വൈകിട്ട് എട്ടിന് മുംബൈയിലാണ് മത്സരം നടക്കുന്നത്. ആദ്യ സീസണില്‍ കിരീടനേട്ടം മുംബൈയ്ക്ക് ഒപ്പമായിരുന്നു. ഡല്‍ഹിക്കിത് മൂന്നാം ഫൈനലാണ് ആദ്യ കിരീടം ലക്ഷ്യവും. രണ്ട് മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. ഡല്‍ഹിക്കായി മിന്നു മണിയും മുംബൈക്കായി സജന സജീവനും ഏറ്റുമുട്ടുന്നു. രണ്ടുപേരും വയനാട് സ്വദേശികൾ. ഫൈനല്‍ ഇരു ടീമുകളും നേര്‍ക്കുനേരെയെത്തുന്ന എട്ടാം മത്സരമാകും. നാലെണ്ണത്തില്‍ ഡല്‍ഹി വ്യയം നേടിയപ്പോൾ മൂന്നെണ്ണം […]
Read more

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇനി പത്തുനാള്‍

പതിനെട്ടാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 22-ന് ആരംഭിക്കും. കൊല്‍ക്കത്തയില്‍നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍, നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഐപിഎലിനായി പലസ്ഥലങ്ങളില്‍ ആരംഭിക്കുന്ന പരിശീലനക്യാമ്പില്‍ എത്തേണ്ടതുകൊണ്ടാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ വിജയത്തിനുശേഷം ട്രോഫി പര്യടനം ഒഴിവാക്കിയത്. ലഖ്നൗ, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ ടീമുകളുടെ നായകന്മാരും മാറും. 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ധര്‍മശാല, ഹൈദരാബാദ്, ഗുവാഹാട്ടി, ജയ്പുര്‍, ലഖ്നൗ, മുല്ലന്‍പുര്‍, […]
Read more

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ

ദുബായ്: ഏകദിന ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം. ഇപ്പോൾ ഭാവിയെക്കുറിച്ച് പദ്ധതികളൊന്നുമില്ല. ഇപ്പോൾ എന്ത് ചെയ്യുന്നുവോ, അത് തന്നെ ഇനിയും തുടരുമെന്നും രോഹിത് ശർമ പ്രതികരിച്ചു. ഒരുപാട് താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ കളിക്കാൻ വലിയ ആ​ഗ്രഹമുണ്ട്. അതിൽ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ള സീനിയർ താരങ്ങളും ഉൾപ്പെടുന്നു. ക്രിക്കറ്റിനോടുള്ള മുതിർന്ന താരങ്ങളുടെ ആവേശം യുവതാരങ്ങൾക്കും പകർന്ന് കിട്ടുന്നു. എങ്കിലും ഇന്ത്യൻ ടീമിൽ അഞ്ചോ […]
Read more

ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ഇന്ത്യക്കെതിരെ ടോസ് നേടി ന്യൂസിലന്‍ഡ്

ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ്ന്യൂ നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടർച്ചയായ പതിമൂന്നാം ടോസ് ആണ് ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്ക് നഷ്ടമാകുന്നത്. ടീം എന്ന നിലയില്‍ ഏകദിനങ്ങളില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ പതിനഞ്ചാം ടോസ് ആണ് നഷ്ടമായത്. ഇന്ത്യൻ ടീമിൽ നിലവിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. അതേസമയം ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തി. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റെടുത്ത പേസർ മാറ്റ് ഹെന്‍റി പരിക്കു മൂലം പുറത്തായപ്പോള്‍ നഥാന്‍ സ്മിത്ത് കിവീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. […]
Read more

‘കർമമാണ് പ്രധാനം’; ഷമിക്ക് പിന്തുണയുമായി ഷമ

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ മത്സരത്തിനിടയിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി വെള്ളം കുടിച്ചതിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് ഷമ മുഹമ്മദ്. കായിക വിനോദങ്ങളിൽ പങ്കാളികളാകുമ്പോൾ നോമ്പ് എടുക്കേണ്ടതില്ലെന്ന് ഷമ പറഞ്ഞു. ഇസ്‌ലാമിൽ കർമമാണ് പ്രധാനമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ ഷമ മുഹമ്മദ് വ്യക്തമാക്കി. ‘നമ്മൾ യാത്രയിലായിരിക്കുമ്പോൾ വ്രതമെടുക്കേണ്ടതില്ല, ഇത് റംസാൻ കാലത്തെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ഒന്നാമതായി, ഷമി ഇപ്പോഴുള്ളത് സ്വന്തം സ്ഥലത്താണ് അയാൾ യാത്രയിലാണ്. രണ്ടമതായി, വളരെയേറെ ദാഹം ഉണ്ടാകാൻ ഇടയുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix