Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐപിഎല്‍; മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് പരാജയം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 12 റണ്‍സിനാണ് മുംബൈയെ തോല്‍പ്പിച്ചത്. 31 പന്തില്‍ 60 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കിയ വിഘ്‌നേഷിനും ഹാര്‍ദിക് പാണ്ഡ്യയുടെ അഞ്ചുവിക്കറ്റ് നേട്ടത്തിനും ലഖ്‌നൗവിന്റെ കുതിപ്പിനെ പിടിച്ചുനിര്‍ത്താനായില്ല. ഐപിഎല്‍ ക്രിക്കറ്റില്‍ വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റുചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 20 ഓവറില്‍ എട്ടിന് 203 റണ്‍സെടുത്തു.

മിച്ചല്‍ മാര്‍ഷ് 31 പന്തില്‍ 60 റണ്‍സെടുത്തപ്പോള്‍, മറ്റൊരു ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 38 പന്തില്‍ 53ഉം, ആയുഷ് ബദോനി19 പന്തില്‍ 30ഉം ഡേവിഡ് മില്ലര്‍ 14 പന്തില്‍ 27ഉം റണ്‍സെടുത്ത് തിളങ്ങി.

മുംബൈക്കുവേണ്ടി ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ 36 റണ്‍സിന് അഞ്ചുവിക്കറ്റെടുത്തപ്പോള്‍ വിഘ്‌നേഷ് പുത്തൂര്‍ 39 റണ്‍സിന് ഒരുവിക്കറ്റ് നേടി. കഴിഞ്ഞ മത്സരത്തിലെ മുംബൈയുടെ ഹീറോ അശ്വനി കുമാര്‍ ഇത്തവണ മൂന്ന് ഓവറില്‍ 39 റണ്‍സ് എടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിനുവേണ്ടി മിച്ചല്‍മാര്‍ഷ്- മാര്‍ക്രം സഖ്യം ഉജ്ജ്വല തുടക്കം നല്‍കി. ഏഴ് ഓവറില്‍ 76 റണ്‍സ് എടുത്താണ് മാര്‍ഷ് മടങ്ങിയത്. ഇതില്‍ 60 റണ്‍സും മിച്ചല്‍ മാര്‍ഷിന്റെതായിരുന്നു.

രണ്ടാം ഓവറില്‍ ദീപക് ചഹാറിനെതിരേ 15 റണ്‍സ്. ആറാം ഓവറില്‍ അശ്വനി കുമാറിനെതിരേ 23 റണ്‍സും അടിച്ചു. സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറും അടി വാങ്ങി. കൂറ്റന്‍ അടികള്‍ക്കിടയില്‍, ഏഴാം ഓവറില്‍ ബൗളിങ്ങിനെത്തിയ മലയാളി ഇടംകൈ സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിനെതിരേ മാര്‍ക്രം സിക്സ് നേടിയെങ്കിലും അവസാന പന്തില്‍ മിച്ചല്‍ മാര്‍ഷിന്റെ ക്യാച്ചെടുത്ത് പകരംവീട്ടി. മാര്‍ഷിനുശേഷമെത്തിയ നിക്കോളാസ് പൂരനും (ആറു പന്തില്‍) ഒരു സിക്സും ഒരു ഫോറും നേടി. ക്യാപ്റ്റന്‍ ഋഷഭ് പന്ത് (2) നാലാം മത്സരത്തിലും പരാജയമായി. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ക്യാച്ച് നല്‍കി. പിന്നീട് മാര്‍ക്രവും ആയുഷ് ബദോനിയും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടുനീക്കി. 18-ാം ഓവറില്‍ മാര്‍ക്രമിനെയും അവസാന ഓവറിലെ അടുത്തടുത്ത പന്തുകളില്‍ ഡേവിഡ് മില്ലര്‍, ആകാശ് ദീപ് (0) എന്നിവരെയും ഹാര്‍ദിക് പുറത്താക്കിയെങ്കിലും അതൊന്നും ലഖ്‌നൗവിന്റെ സ്‌കോറിങ്ങിനെ കാര്യമായി ബാധിച്ചില്ല. മാര്‍ക്രമിന്റെ ഇന്നിങ്സില്‍ നാലു സിക്സും രണ്ടു ഫോറുമുണ്ട്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer