Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cricket

ചാംപ്യന്‍സ് ട്രോഫി 2025 ടൂർണമെൻ്റിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ജഴ്സി പുറത്തിറക്കി

ന്യൂഡൽഹി: ഐസിസി ചാംപ്യന്‍സ് ട്രോഫി 2025 ടൂർണമെൻ്റിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഏറ്റവും പുതിയ ജഴ്സി പുറത്തിറക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമടക്കമുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ ആണ് പുതിയ ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടത്. അവാര്‍ഡുകളും ടീം ഓഫ് ദി ഇയര്‍ ക്യാപ്പുകളും സ്വീകരിച്ച ഇന്ത്യന്‍ കളിക്കാരുടെ ഫോട്ടോകള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാണ് എക്സിലൂടെ പുറത്തുവിട്ടത്. ഇന്ത്യൻ താരങ്ങളുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ബിസിസിഐയും പുറത്തുവിട്ടിട്ടുണ്ട്. ഈ ജഴ്സിയിൽ ആതിഥേയ രാഷ്ട്രമായ പാകിസ്ഥാൻ്റെ പേരും കാണാം. ടൂര്‍ണമെൻ്റിൻ്റെ ഔദ്യോഗിക ലോഗോയില്‍ പാകിസ്ഥാൻ്റെ […]
Read more

ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പരിക്ക് ഭേദമായില്ല; ബുംമ്ര ചാംപ്യൻസ് ട്രോഫി കളിക്കില്ല

ചാംപ്യൻസ് ട്രോഫിയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടിയായി ബുംമ്രയുടെ പുറത്താകൽ. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ൽ ഫാസ്റ്റ് ബൗളർ ബുംമ്ര കളിക്കില്ല. ബിസിസിഐ തന്നെയാണ് ഇപ്പോൾ നിർണായക തീരുമാനമെടുത്തത്. ചാംപ്യൻസ് ട്രോഫിക്കുള്ള അന്തിമ ടീമിനെ സ്ഥിരീകരിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ മാസം സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ താരത്തിന് പൂർണ്ണ ഫിറ്റ്‌നസ് കൈവരിക്കാൻ കഴിഞ്ഞിട്ടിലായിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും താരത്തെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും കളിച്ചിരുന്നില്ല. ബുംമ്രയ്ക്ക് പകരം ഹർഷിത് […]
Read more

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പര; രണ്ടാം മത്സരം ഇന്ന്

ഇന്ത്യ ഇംഗ്ലണ്ട് ടി -20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. രാത്രി ഏഴ് മണിക്ക് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലെത്താനാണ് ശ്രമം. വരുൺ ചക്രവർത്തി, അക്സർ പട്ടേൽ രവി ബിഷ്ണോയ് സ്പിൻ നിര ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാകും. അർഷദീപ് സിങ് മാത്രമാകും പേസ് ബോളർ. ഹർദിക്ക് പാണ്ഡ്യയും അഭിഷേക് ശർമയും ടീമിലുള്ളതിനാൽ ബോളിങ് പ്രശ്നമാകില്ല. കഴിഞ്ഞ കളിയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സഞ്ജു സാംസണിന് കഴിഞ്ഞിരുന്നു. ഇംഗ്ലണ്ട് […]
Read more

ആരും സ്വന്തമാക്കാൻ എത്താതിരുന്നതിൽ നിരാശയുണ്ട്: ഉമേഷ് യാദവ്

ഐപിഎൽ താര ലേലത്തിൽ ആരും സ്വന്തമാക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് ഉമേഷ് യാദവ്. കഴിഞ്ഞ 15 വർഷമായി ഐപിഎൽ കളിക്കുന്നുണ്ട് എന്നാൽ ഇത്തവണ ഐപിഎൽ കളിയ്ക്കാൻ സാധിക്കില്ല. താരലേലത്തിൽ ആരും തനിക്ക് വേണ്ടി എത്തിയില്ല. അതെന്നെ അത്ഭുതപ്പെടുത്തി. 150 ഓളം മത്സരങ്ങളിൽ പങ്കെടുത്തിട്ടും തനിക്കായി ഒരു ടീം രം​ഗത്തെത്തിയില്ല എന്നത് വിഷമം ഉണ്ടാക്കിയതായും, തീരുമാനങ്ങൾ എടുക്കുന്നത് ഐപിഎൽ ടീമുകളാണ് എന്നും, തനിക്ക് ആരുടെയും തീരുമാനം മാറ്റാൻ കഴിയില്ല എന്നും ഉമേഷ് യാദവ് വ്യക്തമാക്കി.
Read more

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ ദുബായിൽ ടീമിനെ നയിക്കും, ജസ്പ്രീത് ബുംറയും, മുഹമ്മദ് ഷമിയും, ശ്രേയസ് അയ്യരും ടീമിൽ ഇടം നേടി. കെഎൽ രാഹുലും ഋഷഭ് പന്തുമാണ് രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകൾ. യശസ്വി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും ടീമിൻ്റെ ഭാഗമാണ്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയില്ല. 2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം രോഹിത് ശർമ്മ (captain), ശുഭ്മാൻ ഗിൽ (vice -captain), കെ […]
Read more

സര്‍ഫറാസ് ഖാനെതിരെ കോച്ച് ഗൗതം ഗംഭീര്‍; രഹസ്യങ്ങള്‍ ചോര്‍ത്തിയത് സര്‍ഫറാസ്

യുവ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാനെതിരെ ആരോപണവുമായി കോച്ച് ഗൗതം ഗംഭീര്‍. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യയുടെ ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയത് സര്‍ഫറാസ് ആണെന്ന് ഗംഭീർ പറഞ്ഞു. ബിസിസിഐയുടെ അവലോകന യോഗത്തിലാണ് സര്‍ഫറാസിനെതിരെ ഗുരുതരമായ ആരോപണം ഗംഭീർ ഉന്നയിച്ചത്. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ഗൗതം ഗംഭീര്‍ താരങ്ങളോട് കടുത്ത ഭാഷയില്‍ സംസാരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.
Read more

ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും കെ.എല്‍. രാഹുലും ഉണ്ടാകില്ല?

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും കെ.എല്‍. രാഹുലും ഉണ്ടാകില്ല. ഇവർക്ക് പകരമായി ഋഷഭ് പന്തും ധ്രുവ് ജുറെലും ഇന്ത്യന്‍ ടീമിൽ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇടം നേടുമെന്നാണ് റിപ്പോർട്ടുകൾ. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിന് പുറമെ, ജുറെല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് പരിഗണയിലുള്ളത്. വിജയ്ഹസാരെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ നിന്ന് സഞ്ജു സാംസൺ വിട്ടുനിന്നത് ചാമ്പ്യന്‍സ് ട്രോഫിയിലും സഞ്ജുവിന് തിരിച്ചടിയാകും. ഏകദിന ക്രിക്കറ്റില്‍ […]
Read more

ക്രിക്കറ്റ് താരങ്ങള്‍ക്ക് നിയന്ത്രണം; എല്ലാ താരങ്ങളും ടീം ബസില്‍ തന്നെ യാത്ര ചെയ്യണം

മുംബൈ: ക്രിക്കറ്റ് താരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി ബിസിസിഐ. പരമ്പര നടക്കുന്ന മുഴുവൻ സമയവും ക്രിക്കറ്റ് താരങ്ങളുടെ കുടുംബം താരങ്ങളുടെ കൂടെ ചെലവഴിക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ പ്രധാന നിബന്ധന. എല്ലാ താരങ്ങളും ടീം ബസില്‍ തന്നെ യാത്ര ചെയ്യണം. 45 ദിവസത്തെ പര്യടനമാണെങ്കില്‍ രണ്ട് ആഴ്ച്ച മാത്രം കുടുംബത്തിന് താരങ്ങള്‍ക്കൊപ്പം ചെലവഴിക്കാം. താരങ്ങള്‍ക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം നൽകുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും ആയിട്ടില്ല. ബോർഡർ ഗവാസ്‌കർ ട്രോഫി മത്സരത്തിൽ ഇന്ത്യ 1-3ന് തോറ്റതിന് പിന്നാലെയാണ് ഈ […]
Read more

ഐപിഎൽ എത്താറായി; ആദ്യ മത്സരം മാർച്ച് 21ന്

2025 ലെ ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മാർച്ച് 21ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഉദ്ഘാടന മത്സരം കൊൽക്കത്ത ഈഡൻ ​ഗാർഡൻസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ഐപിഎൽ ചാംപ്യന്മാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആയതിനാലാണ് ഉത്‌ഘാടന മത്സരത്തിന് കൊൽക്കത്ത വേദിയാകുന്നത്. ഫൈനൽ മത്സരവും ഈഡൻ ​ഗാർഡൻസ് സ്റ്റേഡിയത്തിൽ വെച്ചുതന്നെ നടക്കും. നിലവിലെ റണ്ണേഴ്സ് അപ്പുകളായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹോം സ്റ്റേഡിയമായ ഉപ്പലിൽ രണ്ട് പ്ലേ ഓഫ് മത്സരങ്ങൾ നടക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചാംപ്യൻസ് ട്രോഫിയുടെ സമാപനത്തോടെ […]
Read more

ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ ആഗ്രഹം പ്രകടിപ്പിച്ച് രോഹിത് ശർമ

ബിസിസിഐ യോഗത്തിൽ, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ ആഗ്രഹം പ്രകടിപ്പിച്ച് രോഹിത് ശർമ. ഏതാനും മാസങ്ങൾകൂടി ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ ആണ് രോഹിത് ആഗ്രഹം അറിയിച്ചത്. ഈ കാലയളവിൽ പുതിയ ക്യാപ്റ്റനെ കണ്ടുപിടിക്കാനും രോഹിത് ബിസിസിഐയോട് ആവശ്യപ്പെട്ടു. പരിശീലകനായ ഗൗതം ഗംഭീർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് രോഹിത് തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. പുതിയ ക്യാപ്റ്റന് തന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും രോഹിത് അറിയിച്ചു. അതേസമയം, ഫെബ്രുവരി 19ന് ആരംഭിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix