Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

ഡിവൈഎഫ്ഐ നേതാവിന്റെ വീടിനു നേരെ ആക്രമണം

പേരാമ്പ്ര: നടുവണ്ണൂർ പഞ്ചായത്തിലെ വെള്ളിയൂരിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ വീട്ടിലേക്ക് അജ്ഞാതർ സ്ഫോടക വസ്തു എറിഞ്ഞു. കരുവണ്ണൂർ അഞ്ചാം വാർഡിലെ പുതുവാണ്ടി മീത്തൽ ഗിരീഷിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഗിരീഷിന്റെ മക്കളായ ജഗനും (ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയും) സ്നേഹയും (ഡിവൈഎഫ്ഐ യൂണിറ്റ് അംഗം) ഇവരുടെ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. കനത്ത ശബ്ദം കേട്ടു വീടിനു പുറത്തേക്കെത്തിയപ്പോഴേക്കും അജ്ഞാതർ രക്ഷപ്പെട്ടിരുന്നു. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു […]
Read more

ചോറ്റാനിക്കര പെൺകുട്ടിയുടെ മരണം: പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ല

കൊച്ചി: ചോറ്റാനിക്കര ക്രൂരപീഡനത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ലെന്ന് പൊലീസ്. പ്രതി അനൂപിനെതിരെ നരഹത്യാ വകുപ്പ് ചുമത്തി കേസെടുക്കാനാണ് പൊലീസ് തീരുമാനം. പ്രതിക്ക് പെൺകുട്ടിയെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ഒഴിവാക്കിയിരിക്കുന്നത്. കഴുത്തിലിട്ട കുരുക്ക് കാരണമാണ് മസ്തിഷ്‌ക മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി തൂങ്ങിമരിക്കാൻ ശ്രമിച്ചപ്പോള്‍ ഷാള്‍ കത്തി ഉപയോഗിച്ച് മുറിച്ചത് കൊല്ലാൻ ഉദ്ദേശമില്ലാത്തതിനാലാണെന്നും പൊലീസ് വിശദീകരിച്ചു. അതിനാൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ല. മരണം […]
Read more

വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം: കുറ്റം സമ്മതിച്ച് മകൻ

ആലപ്പുഴ: ചെന്നിത്തലയില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കുറ്റം സമ്മതിച്ച് മകന്‍. സ്വത്ത് തര്‍ക്കമാണ് പ്രകോപനത്തിനു പിന്നിലെന്ന് ചോദ്യം ചെയ്യലില്‍ മകന്‍ വിജയന്‍ സമ്മതിച്ചു. വീടിനു സമീപത്തെ വയലില്‍ നിന്നുമാണ് വിജയനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്ഥലം എഴുതി നല്‍കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിജയന്‍ തന്നെയാണ് വീടിന് തീയിട്ടതെന്ന് വൃദ്ധ ദമ്പതികളുടെ മരുമകന്‍ വിനോദ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു വിജയനെന്നും വിനോദ് പ്രതികരിച്ചു. ഇന്ന് പുലര്‍ച്ചെ ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍(92), ഭാര്യ ഭാരതി(90) […]
Read more

രണ്ട് വയസുകാരിയുടെ കൊലപാതകം: അന്വേഷണത്തോട് സഹകരിക്കാതെ പ്രതി

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകത്തില്‍ പൊലീസിനോട് സഹകരിക്കാതെ പ്രതി. ഭക്ഷണം നല്‍കിയിട്ടും കഴിക്കുന്നില്ല, വെള്ളം പോലും കുടിക്കാന്‍ പ്രതി കൂട്ടാക്കുന്നില്ല.എന്നാൽ, ദേവേന്ദുവിൻ്റെ കൊലപാതകത്തിലെ കൂടൂതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം.കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഉപദ്രവിച്ചിരുന്നതായും ദേവേന്ദുവിനെ ഹരികുമാർ എടുത്തെറിഞ്ഞിരുന്നതായും അമ്മ ശ്രീതു മൊഴി നൽകിയിട്ടുണ്ട്.കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ലെന്നാണ് ശ്രീതു പറഞ്ഞത്.
Read more

കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജൻ പൊലീസ് പിടിയിൽ

തൃശൂർ: തൃശൂരിലെ കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെലുങ്കാനയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കമ്മീഷണർ ഓഫീസ് ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കൂട്ടാളിയെ കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടാനായിരുന്നു തീക്കാറ്റ് സാജൻ പൊലീസ് ഭീഷണി മുഴക്കിയത്. ഇയാൾ ഒട്ടേറെ മോഷണക്കേസിലും പ്രതിയാണ്. സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
Read more

കുഞ്ഞിന്റെ മൃതദേഹം ബക്കറ്റില്‍; അമ്മ തൂങ്ങി മരിച്ച നിലയില്‍

മഞ്ചേരി മോങ്ങത്ത് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ശുചിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞ് ബക്കറ്റില്‍ തലകീഴായി കിടക്കുന്ന നിലയിലായിരുന്നു. ഇവരുടെ സ്വന്തം വീട്ടില്‍ വെച്ചാണ് മരണം. കുട്ടിയെ കൊല്ലപ്പെടുത്തിയ ശേഷം ഒളിമതല്‍ സ്വദേശി മിനി തൂങ്ങിമരിച്ചു എന്നാണ് പൊലീസിന്റെ നിഗമനം. മരണത്തില്‍ ആര്‍ക്കും പങ്കില്ല എന്ന് വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്‍മഹത്യ കുറിപ്പിൽ പറയുന്നു . തന്റെ കാഴ്ചപരിമിതിയാണ് ജീവനൊടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് കുറിപ്പില്‍ പറയുന്നത്. മാവൂരിലാണ് മിനിയുടെ […]
Read more

കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു; ഒരാളുടെ നില അതീവ ​ഗുരുതരം

കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ എട്ടരയോടെ ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടിൽ വെച്ചാണ് അതിക്രമമുണ്ടായത്. രമണിയും ഭർത്താവ് അപ്പുക്കുട്ടനും ഈ വീട്ടിലാണ് താമസിക്കുന്നത്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് രണ്ട് പേരും കൊല്ലം ജില്ലാ […]
Read more

ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; അന്വേഷണത്തിൽ ദുരൂഹത

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടുവയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ഇന്ന് രാവിലെ കാണാനില്ലെന്ന് മനസ്സിലായപ്പോൾ, കുടുംബാംഗങ്ങൾ തിരച്ചിൽ ആരംഭിച്ചിരുന്നു പിന്നീട്, കുട്ടിയുടെ മൃതദേഹം സമീപത്തെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സംശയങ്ങളും ദുരൂഹതകളും നിലനിൽക്കുകയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് എം.വിൻസെന്റ് എംഎൽഎ പറഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. ബന്ധുക്കളെ മുൻ നിർത്തിയാണ് അന്വേഷണം. പുറത്തു […]
Read more

തലച്ചോറിന് ഗുരുതരമായ ക്ഷതം, പോക്സോ കേസ് അതിജീവിതയുടെ നില ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു

കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ ആണ്‍ സുഹൃത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ പോക്സോ കേസ് അതിജീവിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക്ക് ഇപ്പോഴും വെൻറിലേറ്റർ സഹായം നൽകുകയാണ്. തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതമാണ് പെൺകുട്ടിയുടെ നില കൂടുതൽ ആശങ്കാജനകമാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടി ആണ്‍ സുഹൃത്തിന്‍റെ ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ അറസ്റ്റിലായ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് കാരണമായതെന്ന് അനൂപ് […]
Read more

കോടതിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മോഷണക്കേസ് പ്രതികൾ വീണ്ടും പിടിയിൽ

കൊച്ചി: തൃക്കാക്കര മജിസ്ട്രേറ്റ് കോടതി പരിസരത്ത് നിന്ന് വിലങ്ങഴിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പ്രതികളെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ വീണ്ടും പിടികൂടി. മോഷണക്കേസിൽ അറസ്റ്റിലായ ആസാം സ്വദേശികളായ പ്രസാൻ ഭോറ, ബിലാൽ എന്നിവരാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. കോടതിമുറ്റത്തുവെച്ച് രണ്ടുപേരും ചേർന്ന് കൈവിലങ്ങ് അഴിച്ച് ഓടുകയായിരുന്നു. ഇവരിൽ ഒരാളെ ഉടൻ തന്നെ പൊലീസ് പിടികൂടി, എന്നാൽ രണ്ടാമൻ കോടതിയുടെ പിന്നിലേക്കുള്ള കുറ്റിക്കാട്ടിൽ ഓടി മറഞ്ഞു. തിരച്ചിലിനൊടുവിൽ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. ഇരുവരും അതിഥി തൊഴിലാളികളായി കേരളത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix