Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: critical condition

കളിച്ചുകൊണ്ടിരിക്കെ ആസിഡ് കുടിച്ച് അഞ്ച് വയസുകാരൻ പൊള്ളലേറ്റ് ​ഗുരുതരാവസ്ഥയിൽ

പാലക്കാട്: ആസിഡ് കുടിച്ച് അഞ്ചുവയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ. പാലക്കാട് കല്ലടിക്കോടാണ് സംഭവം. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് അബദ്ധത്തിൽ ആസിഡ് കുടിച്ചത്. ശരീരത്തിലെ അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തിൽ കുടിച്ചത്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതര പൊള്ളലുകളേറ്റു. കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read more

ജീവനൊടുക്കാൻ ശ്രമം; ​ഗായിക കൽപ്പന രാഘവേന്ദർ ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കല്‍പ്പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കല്‍പ്പനയെ ഹൈദരാബാദിലെ വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നിസാംപേട്ടിലുള്ള ഹോളിസ്റ്റിക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഗായിക ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കല്‍പ്പനയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കല്‍പ്പന ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം. സംഭവമറിഞ്ഞ് കല്‍പ്പനയുടെ ഭര്‍ത്താവ് ഹൈദരാബാദില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.
Read more

നടുറോഡിൽ ഗുണ്ടകൾ തമ്മിൽ സംഘർഷം; കത്തിക്കുത്തിൽ ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴയില്‍ ചെട്ടിക്കാട് ഭാഗത്ത് ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം. നിരവധി കേസുകളില്‍ പ്രതിയായ തുമ്പി ബിനുവും ജോണ്‍ കുട്ടിയും ആണ് ഏറ്റുമുട്ടിയത്. സംഘര്‍ഷം കത്തിക്കുത്തില്‍ ഒടുവില്‍ കലാശിച്ചു. പരിക്കേറ്റ ശേഷം ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴും ഏറ്റുമുട്ടല്‍ ശ്രമം നടന്നു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
Read more

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: അസാധാരണ വൈകല്യത്തോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇന്ന് രാവിലെ കുഞ്ഞിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. നവംബര്‍ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. നിരവധി വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിന്റെ പിറവി. കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു. ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. കാലിനും കൈക്കും വളവുണ്ട്. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer