Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: criticizes

ഫ്ലക്സ് ബോ‍ർഡുകൾ കൊണ്ട് നിറയ്ക്കുന്നതല്ല നവകേരളം, വിമർശിച്ച് ഹൈക്കോടതി

കൊച്ചി: നിയമം ലംഘിച്ച് റോഡിൽ ഫ്ലക്സുകൾ വെക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി. ഉന്നത വ്യക്തികളുടെ ചിത്രങ്ങളുളള അനധികൃത ഫ്ളെക്സുകളാണ് കൂടുതലെന്നും ഇലക്ഷൻ കമ്മീഷൻ എന്താണ് ചെയ്യുന്നതെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പ്ലസ് ടു വിനു മാർക്ക് കിട്ടിയവർ മുതൽ രാഷ്ട്രീയ പാർട്ടികളുടെ ഫ്ളക്സ് വരെ നാട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്ലെക്സ് ബോർഡുകളല്ല പ്രശസ്തി കൂട്ടുന്നതെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കളോട് ആരെങ്കിലും പറഞ്ഞുകൊടുക്കണം. ഫ്ളെക്സിൽ തന്‍റെ മുഖം വേണ്ടായെന്ന് നേതാക്കൾ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുളളു. ഫ്ലക്സ് ബോ‍ർഡുകൾ കൊണ്ട് […]
Read more

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് നേരെ വിമർശനം ഉന്നയിച്ച് കേരള നേതാക്കൾ

മധുര: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേരള നേതാക്കള്‍. ബുള്‍ഡോസറിന് മുന്നില്‍ ബൃന്ദ കാരാട്ട് നിന്നപ്പോള്‍ മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ എവിടെയായിരുന്നുവെന്ന് ചോദിച്ചായിരുന്നു വിമര്‍ശനം. 24ാമത് പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേല്‍ നടന്ന പൊതു ചര്‍ച്ചയിലാണ് കേരളം ചോദ്യം ഉന്നയിച്ചത്. പ്രായ പരിധിയുടെ പേരില്‍ ഒരു നിര പിബിയില്‍ നിന്ന് ഒഴിയാന്‍ നില്‍ക്കുന്നു. പകരം ആര് വരുമെന്നാണ് പറയുന്നതെന്നും അങ്ങനെ ഒരു നേതൃത്വത്തെ ഉയര്‍ത്തികൊണ്ടുവന്നിട്ടുണ്ടോയെന്നും ചോദ്യം ഉയര്‍ന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ യെച്ചൂരിയും പ്രായപരിധിയില്‍ ഒഴിയേണ്ടി […]
Read more

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലഗാനത്തിൽ വിമർശനവുമായി ഹെെക്കോടതി

കൊച്ചി: കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വിപ്ലവ ഗാനത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഭക്തി ഗാനമേളയല്ലാതെ, സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തില്‍ ഗാനമേള വയ്ക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. വിപ്ലവം ഗാനം ആലപിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ക്ഷേത്രോത്സവമാണ്, കോളജ് യൂണിയന്‍ ഫെസ്റ്റിവല്‍ അല്ല. ഉത്സവങ്ങള്‍ ഭക്തിയുടെ കൂട്ടായ്മയാണ്. ദൈവത്തിനായി നല്‍കുന്ന പണം ധൂര്‍ത്തടിച്ച് കളയാനുള്ളതല്ല.പണം കൂടുതലുണ്ടെങ്കില്‍ അവിടെ വരുന്നവര്‍ക്ക് അന്നദാനം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. എന്തിനാണ് സ്റ്റേജില്‍ […]
Read more

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനം കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്ക് വിമര്‍ശനം

കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കമായി. പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്രകമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 450 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പ്രതിനിധികള്‍ ഇല്ല. വിഭാഗീയതയെ തുടര്‍ന്ന് കരുനാഗപ്പള്ളി ഏരിയാ സമ്മേളനം നടക്കാത്തതിനാലാണിത്. ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്കെതിരെ രൂക്ഷവിമര്‍ശനമാണുള്ളത്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതെന്ന് ജില്ലാ സെക്രട്ടറി അവതരിപ്പിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer