Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cyber attack

മാധ്യമപ്രവർത്തകനെതിരെ കോൺഗ്രസ് സൈബർ ആക്രമണം

പാലക്കാട് ഉപതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി നല്‍കിയ വാര്‍ത്തകളുടെ പേരില്‍ റിപ്പോര്‍ട്ടര്‍ ടി വി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. റോഷിപാലിനിതിരെ മാത്രമല്ല റിപ്പോർട്ടർ ചാനലിനുമെതിരെയും കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ജ്യോതികുമാർ ചാമക്കാലയും രാജു പി നായരും ആരോപണങ്ങൾ ഉന്നയിച്ചു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെയും കോൺഗ്രസ്സിനെതിരെയും മാത്രമാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നതെന്ന് ജ്യോതികുമാർ ചാമക്കാല പറഞ്ഞു. അതിന്റെ ഭാഗമായാണ് ആര്‍ റോഷിപാൽ റിപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ റോഷിപാലിനെതിരെ […]
Read more

മാളവിക മേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ആള്‍ അറസ്റ്റില്‍

നടി മാളവിക മേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ആള്‍ അറസ്റ്റില്‍. പാലക്കാട് അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രന്‍ (28) ആണ് പൊലീസ് പിടിയിലായത്. തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ കൊച്ചി സൈബര്‍ പോലീസ് ആണ് ശ്രീജിത്തിനെ പിടികൂടിയത്. മലയാളത്തിലെ യുവനായികയായ മാളവിക ഉത്ഘാടക വേദികളിലെ സജീവ സാന്നിധ്യമാണ്. അതേസമയം വസ്ത്രധാരണത്തെച്ചൊല്ലി നിരവധി അധിക്ഷേപങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായ ബുള്ളിയിംഗും താരം നേരിടുന്നുണ്ട്.
Read more

തട്ടിപ്പുകൾ പതിയിരിക്കുന്ന ഇ-ചെലാൻ സംവിധാനം

ഇ-ചെല്ലാന്റെ പേരിലുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നു.ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തപ്പെട്ടുവെന്ന പേരില്‍ ലഭിക്കുന്ന സന്ദേശങ്ങളിലൂടെയും ലിങ്കുകളിലൂടെയും പണം തട്ടുന്ന സംഘങ്ങളാണ് രാജ്യത്ത് സജീവമാകുന്നത്. ഇത്തരം സംഘങ്ങള്‍ അയച്ചു നല്‍കുന്ന ലിങ്കില്‍ കയറിയാല്‍ പരിവാഹന്റേതെന്ന് തോന്നിക്കുന്ന വ്യാജ വെബ്‌സൈറ്റിലേക്കായിരിക്കും എത്തുക. വ്യാജ മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്കും ഇത്തരത്തില്‍ വരാറുണ്ട്. ഇവയില്‍ കയറിയാല്‍ ഉപയോക്താവ് അപകടം തിരിച്ചറിയുന്നതിന് മുമ്പുതന്നെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, ലോഗിന്‍, ആധാര്‍ തുടങ്ങിയ വ്യക്തി വിവരങ്ങള്‍ക്കൊപ്പം അക്കൗണ്ടിലെ പണവും തട്ടിപ്പുസംഘം കൈക്കലാക്കും. അടുത്തിടെ […]
Read more

സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

കോഴിക്കോട്: സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്. യൂട്യൂബ് ചാനലുകളിലെ വിദ്വേഷ വീഡിയോകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് മുഖ്യമന്ത്രിക്ക് മനാഫ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് മനാഫ് പരാതിയില്‍ ചൂണ്ടികാട്ടി. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം മനാഫിനെതിരെ പരാതി നല്‍കിയിരുന്നു. മനാഫ് കുടുംബത്തിന്റെ വൈകാരികത മുതലെടുക്കുന്നുവെന്നും അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നുവെന്നുമാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ പരാതിയില്‍ നിന്ന് മനാഫിനെ […]
Read more

തനിക്കെതിരെ എന്ത് കേസ് വന്നാലും അര്‍ജുന്റെ കുടുംബത്തിനൊപ്പം തന്നെയാണ്; മനാഫ്

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബം മനാഫിനെതിരെ നല്‍കിയ പരാതിയില്‍ പ്രതികരണവുമായി ലോറി ഉടമ മനാഫ്. അര്‍ജുന്റെ കുടുംബത്തിനെതിരെ അറിഞ്ഞുകൊണ്ടൊന്നും ചെയ്തിട്ടില്ല. കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. തനിക്കെതിരെ എന്ത് കേസ് വന്നാലും അര്‍ജുന്റെ കുടുംബത്തിനൊപ്പം തന്നെയാണെന്ന് മനാഫ് പ്രതികരിച്ചു. മതങ്ങളെ തമ്മില്‍ത്തല്ലിക്കാറില്ല. . അനാവശ്യമായി തന്റെ ഫോണിലേക്ക് ആരും വിളിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മനാഫ് പറഞ്ഞു. ഇന്നലെയായിരുന്നു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കുടുംബം പരാതി നല്‍കിയത്. കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. സേവ് […]
Read more

സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതിയുമായി അര്‍ജുന്റെ കുടുംബം

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം പരാതി നല്‍കി. കാഴിക്കോട് കമ്മീഷണര്‍ക്കാണ് അര്‍ജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയിരിക്കുന്നത്. സഹിക്കാന്‍ ആകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത് എന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. ലോറി ഉടമ മനാഫിനെതിരെ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം രൂക്ഷമായത്. മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്നും തങ്ങളുടെ ദാരിദ്ര്യം മുതലെടുത്ത് […]
Read more

മനാഫിനെതിരായ ആരോപണം; അര്‍ജുന്റെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം

ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം. ലോറി ഉടമ മനാഫിനെതിരെ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്. മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്നും തങ്ങളുടെ ദാരിദ്ര്യം മുതലെടുത്ത് പണപ്പിരിവ് നടത്തുകയാണെന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. യൂട്യൂബ് ചാനലുകളില്‍ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം വ്യക്തമാക്കിയിരുന്നു. അര്‍ജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാര്‍, […]
Read more

കെ കെ ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം;ഒരാള്‍ക്കെതിരെ കേസെടുത്തു

വടകര:കെ കെ ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്.കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി മിന്‍ഹാജിനെതിരെയാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്.മിന്‍ഹാജ് കെ എം പാലോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്.മുഖ്യമന്ത്രിയുടെയും കെ കെ ശൈലജ ടീച്ചറുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്.കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിധിയെഴുതാന്‍ 102 മണ്ഡലങ്ങള്‍;ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി […]
Read more

കെ കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണം തെറ്റ്:കെ കെ രമ

കോഴിക്കോട്:വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി എംഎല്‍എ കെ.കെ രമ.സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടു.പരാതി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല.താന്‍ അടക്കമുള്ള വനിതാ പൊതുപ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണത്തിന്റെ ഇരയാണെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.ശൈലജയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ താന്‍ കണ്ടിട്ടില്ലെന്നും ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിനെ മുഖവിലയ്‌ക്കെടുത്താണ് പ്രതികരിക്കുന്നതെന്നും കെ.കെ രമ വിശദീകരിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു;വേനൽ മഴ സജീവമാകാൻ സാധ്യതയെന്നും മുന്നറിയിപ്പ് […]
Read more

കെ കെ ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം അതീവ ഗൗരവം;എം വി ഗോവിന്ദന്‍

തൊടുപുഴ:കെ.കെ ശൈലജയ്ക്ക് നേരെയുള്ള സൈബര്‍ അക്രമണം അതീവ ഗൗരവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അശ്ലീലം പ്രചരിപ്പിച്ച് ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്താനുള്ള യുഡിഎഫ് ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല.യുഡിഎഫ് നേതൃത്വമോ സ്ഥാനാര്‍ത്ഥിയോ അറിഞ്ഞാണ് ഈ ആക്രമണം നടക്കുന്നതെന്ന് വ്യക്തമാണ്.യുഡിഎഫ് ഇതിനായി പ്രത്യേക സംഘത്തെ വടകരയിലെത്തിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി;മൊഴിപകര്‍പ്പ് നല്‍കരുതെന്ന ഹര്‍ജി തളളി ഒരു മറയുമില്ലാതെ സ്വന്തം ഐഡിയില്‍ നിന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇത് ചെയ്യുന്നത്.നേതൃത്വം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix